Sunday, March 15, 2026 Last Updated 50 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 02.44 PM

നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ റിയ സൈറ വിവാഹതിയായി

-riya-saira-
photo-www.instagram.com/riaa_saira/

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ റിയ സൈറ വിവാഹിതയായി. റിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വീഡിയോ പങ്കുവെച്ചത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുളളത്.

ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന സിനിമയിലൂടെയാണ് റിയാ സൈറ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ഷട്ടറിലെ റിയയുടെ അഭിനയം കണ്ട ശേഷം സംവിധായകന്‍ ആഷിക് അബു തന്റെ അടുത്ത ചിത്രമായ 22 ഫീമെയില്‍ കോട്ടയത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

അയ്യപ്പനും കോശിയും സിനിമയിലെ കണ്ണമ്മ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതിന് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. നേര് സിനിമയില്‍ പ്രിയാമണിക്ക് വേണ്ടി, സൗണ്ട് തോമ, പുതിയ തീരങ്ങള്‍ സിനിമയില്‍ നമിതയ്ക്ക് വേണ്ടിഏ സെക്കന്‍ഡ് ഷോ സിനിമയില്‍ ഗൗതമി നായര്‍ക്ക് വേണ്ടി, പൊന്നിയിന്‍ സെല്‍വന്‍ മലയാളം പതിപ്പിനു വേണ്ടിയൊക്കെ റിയ ഡബ്ബ് ചെയ്തിട്ടുണ്ട്.

Ads by Google
Friday 13 Feb 2026 02.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW