Saturday, March 14, 2026 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Friday 13 Feb 2026 12.47 AM

കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; തരൂർ ഉപാധ്യക്ഷന്‍, ഷാഫി പറമ്പിൽ കൺവീനര്‍

uploads/news/2026/02/825226/Ramesh-tharoor-shafi.jpg

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി ചെയർമാനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നിയോഗിച്ച് എഐസിസി. ശശി തരൂർ എംപിയാണ് പ്രചാരണ സമിതിയുടെ കോ ചെയർമാൻ. ഷാഫി പറമ്പിലാണ് സമിതിയുടെ കൺവീനർ. ഹൈബി ഈഡ‍ൻ എംപി, എംഎൽ‌എമാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ എന്നിവർക്കൊപ്പം രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവർ പ്രചാരണ സമിതി അംഗങ്ങളായിരിക്കും.

പ്രകടന പത്രിക സമിതിയുടെ അധ്യക്ഷനായി ബെന്നി ബെഹനാനെയും തെരഞ്ഞെടുത്തു. കൊടിക്കുന്നിൽ സുരേഷ് ആണ് ഉപാധ്യക്ഷൻ. എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരാണ് അംഗങ്ങൾ.

പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ശശി തരൂർ എംപിക്ക് പ്രധാന ചുമതല പാർട്ടി നൽകിയിരിക്കുന്നത്. നിയസഭാ തെരഞ്ഞടുപ്പിൽ ഏറ്റവും പ്രധാനപ്പെട്ട സമിതികളിൽ ഒന്നാണ് പ്രചരണ സമിതി. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയായിരുന്നു സമിതിയുടെ അധ്യക്ഷൻ

Ads by Google
Ads by Google
LATEST NEWS
TRENDING NOW