Sunday, March 15, 2026 Last Updated 39 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.38 PM

കോഴിക്കോട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു

kozhikode

കോഴിക്കോട്: വീടിന് മുകളില്‍ നിൽ‌ക്കുമ്പോൾ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയ പെൺകുട്ടിക്ക് ദാരുണാന്ത്യം. കൊടുവള്ളി കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകളും മടവൂർ എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൻഹ (12) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.

കച്ചേരിമുക്കിന് സമീപമുള്ള ഇവരുടെ വീടിനോട് ചേർന്ന് കടന്നു പോകുന്ന ഇലക്ട്രിക് ലൈനിൽ വീടിൻ്റെ മുകളിൽ നിന്നും അബദ്ധത്തിൽ കൈ തട്ടിയതാണ് അപകടം. ഇവരുടെ പഴയ വീടിന് സമീപത്തുകൂടെ ലൈൻ ഏറെ അകലത്തിലായിരുന്നു കടന്നു പോയത് എന്നാൽ പുതിയ വീട് നിർമിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു, ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്.

Ads by Google
Thursday 12 Feb 2026 01.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW