Friday, March 13, 2026 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 12.54 PM

ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടും സതീശന്‍ ജാഥയുമായി മുമ്പോട്ട് പോയി ; വിമര്‍ശിച്ച് എം.വി.ഗോവിന്ദന്‍

uploads/news/2026/02/825147/MV-G.jpg

കണ്ണൂര്‍: ദേശീയ പണിമുടക്ക് മുന്‍നിര്‍ത്തി ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ജാഥയുമായി മുമ്പോട്ട് പോയെന്ന് വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നതിനെതിരേ തൊഴിലാളിവര്‍ഗ്ഗം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി സര്‍ക്കാരിനെ തിരുത്തിക്കാന്‍ ഫലപ്രദമായി ഇടപ്പെടണമെന്നും പറഞ്ഞു.

വിഡി സതീശന്റെ ജാഥ മാറ്റണമെന്ന് പറഞ്ഞിട്ടും സതീശന്‍ അത് മുഖവിലയ്‌ക്കെടുത്തില്ല. കേരളത്തില്‍ കോണ്‍ഗ്രസ് സമ്മതിക്കാത്തതിനാല്‍ ഐഎന്‍ടിയുസി ദേശീയ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. കേരളത്തില്‍ ഐഎന്‍ടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തൊഴിലാളി വിരുദ്ധ നടപടികള്‍ മോദി സര്‍ക്കാര്‍ ഓരോ ദിവസം ശക്തിപ്പെടുത്തുന്നു. പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഈ പണിമുടക്കെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഐഎന്‍ടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നു. പണിമുടക്കിനെ അനുകൂലിക്കാന്‍ നേതൃത്വം സമ്മതിക്കുന്നില്ലെന്ന് ഐഎന്‍ടിയുസിക്കാര്‍ തന്നെ പറയുന്നു. ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW