-->
തിരുവനന്തപുരം: ആശാസമരം 40 ദിവസങ്ങള്‍ പിന്നിട്ട് നിരാഹാരവും കൂട്ടസത്യാഗ്രഹവുമൊക്കെ ആയി മാറിയിരിക്കുന്ന സമയത്ത് സമരത്തെ തള്ളി ഐഎന്‍ടിയുസിയും. കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയേറ്റ് പടിക്കലെ സമരപ്പന്തലില്‍ എത്തുന്ന സാഹചര്യത്തിലാണ് ഐഎന്‍ടിയുസിയുടെ മലക്കം മറിയല്‍. ആയമാര്‍ക്ക് ഓണറേറിയം അല്ല സ്ഥിരശമ്പളമാണ് നല്‍കേണ്ടതെന്ന് അവര്‍ പറയുന്നു.
11-ാം സംസ്ഥാന ശമ്പളകമ്മിഷന്‍ പ്രകാരം ആശ തൊഴിലാളികള്‍ക്ക് സ്ഥിരം വേതനമെന്ന ഭരണഘടനാപരമായ ഉറപ്പും അവകാശവുമാണ് വേണ്ടതെന്ന ബോധ്യം കേരളത്തിലെ ഐഎന്‍ടിയുസി പ്രസ്ഥാനത്തിനുണ്ടെന്ന്ാണ് ലേഖനം വ്യക്തമാക്കുന്നത്. എന്നിരുന്നാലും എസ്യുസിഐ നേതൃത്വത്തില്‍ നടക്കുന്ന ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കുന്നില്ല എന്നും പറഞ്ഞിട്ടുണ്ട്.
സമരവേദിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ചിട്ടുണ്ട്. സമരം ചിലര്‍ക്ക് ഒരു സെല്‍ഫി പോയിന്റാണെന്നും കേരളത്തിന്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
ഐഎന്‍ടിയുസി യങ്ങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി നയരൂപീകരണ ഗവേഷണ വിഭാഗം യൂത്ത് കണ്‍വീനറുമായ അനൂപ് മോഹനാണ് ലേഖനം എഴുതിയിരിക്കുന്നത്. ''ലൈക്കും ഷെയറും ഓണറേറിയവും അല്ല, ആശ വര്‍ക്കര്‍മാര്‍ക്ക് വേണ്ടത് സ്ഥിര വേതനം'' എന്ന തലക്കെട്ടിലാണ് ലേഖനം അച്ചടിച്ചിരിക്കുന്നത്.