Saturday, March 14, 2026 Last Updated 9 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.32 AM

കുട്ടിയെ ഓമനിച്ച് സ്വർണമാല കട്ടെടുത്ത് വിഴുങ്ങി; ; മലപ്പുറത്ത് യുവതി അറസ്റ്റില്‍

necklace

മലപ്പുറം: സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയില്‍. മലപ്പുറം നിലമ്പൂര്‍ മുക്കട്ട സ്വദേശി സമീനയാണ് പിടിയിലായത്.

ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു സംഭവം. നിലമ്പൂര്‍ ആശുപത്രി റോഡിലുള്ള ഒരു ക്ലിനിക്കില്‍ നിന്നാണ് മാല മോഷ്ടിച്ചത്. അവിടെ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുഞ്ഞിന്റെ മാലയാണിത്. കുഞ്ഞിനെ സമീന ലാളിക്കുന്നത് മാതാപിതാക്കള്‍ കണ്ടിരുന്നു.

പിന്നാലെയാണ് മാല കാണാനില്ലെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സമീനയെ കസ്റ്റഡിയിലെടുത്ത് എക്സ്‌റേ എടുത്തപ്പോഴാണ് മാല വിഴുങ്ങിയതായി കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് സമീനയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആഭരണം ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW