-->
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ചെറുപ്പക്കാര്‍ വരട്ടെയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ഇക്കാര്യം പാര്‍ട്ടിയോട് പറയുമെന്നും ഇനി പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നും പി ജെ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാർത്ഥി നിർണയം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. താല്പര്യമുള്ളവർക്ക് സ്വന്തം നിലയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാമെങ്കിലും അതിൽ വലിയ കാര്യമില്ലെന്നും കുര്യൻ വ്യക്തമാക്കി. സജീവ രാഷ്ട്രീയത്തിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന പക്ഷക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാര്‍ മത്സരിക്കണമെന്നാണ് എന്റെ അഭിപ്രായം. എനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല. മത്സരിക്കാന്‍ പാര്‍ട്ടി എന്നോട് പറഞ്ഞാല്‍ ഞാന്‍ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കും. അതിനുള്ള അവകാശം എനിക്കുണ്ടല്ലോ', എന്നും പി ജെ കുര്യന്‍ പറഞ്ഞു.