Friday, March 13, 2026 Last Updated 32 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 09.50 AM

വെള്ളിമലയുടെ ദുരൂഹതകളുമായി കൂടോത്രം - ഒഫീഷ്യൽ ട്രെയിലർ എത്തി

uploads/news/2026/02/824928/koodotram.gif

വെള്ളിമലഎന്ന. മലയോര ഗ്രാമത്തിൻ്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോർത്തിണക്കിയ കൂടോത്രം എന്ന സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു. പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി പന്ത്രണ്ടിന് പ്രദർശനത്തി നെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ട്രയിലർ പുറത്തുവിട്ടത്. ഫെബ്രുവരി ഒമ്പത് തിങ്കളാഴ്ച്ച കൊച്ചി ലുലു മാളിൽ ചലച്ചിത്ര പ്രവർത്തകരും, അഭിനേതാക്കളും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശനവും , മ്യൂസിക്ക് ലോഞ്ചും നടന്നത്.

ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങളിലേക്കു നോക്കാം - ഞാനെന്തായാലും ഈ ഭൂത, പ്രേത, പിശാചുക്കളെ യൊന്നും കാണുന്നില്ലല്ലോ?
വാവച്ചൻ എന്ന കഥാപാത്രത്തിൻ്റെ വാക്കുകളാണ്. ആ മലയിപ്പോ ഒരു തലവേദനക്കേസ്സാണല്ലോ? പണം കായ്ക്കുന്ന മരമാ.. വെള്ളിമല....
ആ മല നമ്മളെ നശിപ്പിക്കും... ദൈവത്തെയാണ് പേടിക്കേണ്ടത് പിശാചിനെയല്ലാ... എല്ലാം വാരിക്കെട്ടി ഈ മലയിറങ്ങി ഓടും.'
ട്രയിലറിൽ കേൾക്കുന്നതാണ് മേൽപ്പറഞ്ഞതൊക്കെ... ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന പല സംഭവങ്ങളും ഈ ട്രയിലറിലൂടെ വ്യക്തമാകുന്നതാണ്. ഫന്റാസിയും.,ഹൊററും, ചിരിയും ചിന്തയുമെല്ലാം കോർത്തിണക്കിയുള്ള ഒരു ക്ലീൻ എൻ്റെർടൈനറായി അവതരിപ്പിക്കുവാൻ ബൈജു എഴുപുന്ന ഏറെ ശ്രമിച്ചിരിക്കുന്നു.

പരസ്പര സ്നേഹവും വിശ്വാസവും,നിലനിൽക്കുന്ന , അധ്വാനികളായ മനുഷ്യർ ജീവിക്കുന്ന വെള്ളിമല ഗ്രാമത്തിൽ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെ യുണ്ടാക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സാൻജോ പ്രൊഡക്ഷൻസ് ഈ ചിത്രം നിർമ്മിക്കുന്നു
കോ - പ്രൊഡ്യൂസർ - റെജി ജോർജ് കൊന്നത്തറയിൽ ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിനോ പൗലോസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ശ്രീനാഥ്കേത്തി ( ആനിമൽ, ലക്കി ഭാസ്ക്കർ ഫെയിം) സലിം കുമാർജോയ് മാത്യ സായ് കുമാർ, ശ്രീജിത്ത് രവി, സുധിക്കോപ്പ, ജോജി ജോൺ, കോട്ടയം രമേഷ്, സുനിൽ സുഗത,പ്രമോദ് വെളിയനാട്. സ്ഫടികം സണ്ണി, ബിനു തൃക്കാക്കര ഫുക്രു,ജോബിൻദാസ്, സിദ്ധാർത്ഥ് . പാലിയം ഷാജി, കെവിൻ, റേച്ചൽ ഡേവിഡ് ( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം) ദിയാ , ദിവ്യാ , അംബികാ ബിജു.അക്‌സബിജു, മനോഹരിജോയ്, ഷൈനിസാറ, വീണാനായർ, അംബികാ നമ്പ്യാർ, ചിത്രാ നായർ, ലക്ഷ്മിശ്രീ, സിജി കെ. നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന - സന്തോഷ് ഇടുക്കി.
ഗാനങ്ങൾ - ബി.കെ. ഹരിനാരായണൻ.
സംഗീതം. ഗോപി സുന്ദർ.
ഛായാഗ്രഹണം.. ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ.
എഡിറ്റിംഗ് - ഗ്രേ സൺ.
കലാസംവിധാനം. ഹംസ വള്ളിത്തോട്.
കോസ്റ്റ്യൂം ഡിസൈൻ - റോസ് റെജിസ്.
മേക്കപ്പ് -ജയൻ പൂങ്കുളം.
സ്റ്റിൽസ്- നൗഷാദ് കണ്ണൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -നിഖിൽ .കെ. തോമസ്.
അസോസ്സിയേറ്റ് ഡയറക്ടേർസ് - മിഥുൻ കൃഷ്ണ, വിവേക് വേലായുധൻ.
ഫിനാൻസ് കൺട്രോളർ - ഷിബു സോൺ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സെന്തിൽ പൂജപ്പുര.
പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ.
വാഴൂർ ജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW