Sunday, March 15, 2026 Last Updated 47 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

തെരഞ്ഞെടുപ്പിലെ രണ്ട്‌ ടേം വ്യവസ്‌ഥ എല്ലാവരും പാലിക്കുന്നില്ല: ജി. സുധാകരന്‍

uploads/news/2026/02/824865/G.-Sudhakaran.jpg

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ രണ്ടു ടേം വ്യവസ്‌ഥ എല്ലാവരും പാലിക്കുന്നില്ലെന്നു മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. പാര്‍ട്ടി പറഞ്ഞാല്‍ ഇത്തവണ മത്സരിക്കുമെന്നും ഒരു ടെലിവിഷന്‍ അഭിമുഖ പരിപാടിയില്‍ അദ്ദേഹം പ്രതികരിച്ചു.
എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയല്ലെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. 'ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയില്‍ ക്രിമിനല്‍ സംഘങ്ങളുണ്ട്‌. എന്നെ നേതൃത്വത്തില്‍നിന്നു മാറ്റിനിര്‍ത്തി. പെരുമ്പളം പാലത്തിന്റെ ഉദ്‌ഘാടനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എന്റെ പേരു പരാമര്‍ശിച്ചില്ല. എ.എം. ആരിഫും ദലീമ ജോജോയും എന്റെ ചരിത്രം മറന്നു. വൈറ്റില പാലം പൊളിച്ചുകളയണമെന്ന മന്ത്രി കെ.ബി. ഗണേഷ്‌ കുമാറിന്റെ പ്രസ്‌താവന എന്നോടോ പൊതുമരാമത്ത്‌ മന്ത്രിയോടോ ആലോചിക്കാതെ നടത്തിയതാണ്‌'-സുധാകരന്‍ പറഞ്ഞു.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW