Friday, March 20, 2026 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സി.പി.എം.

തൃശൂര്‍: എഴുത്തുകാരന്‍ സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ നീക്കവുമായി സി.പി.എം.തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്‌ദുള്‍ ഖാദര്‍ അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി. അരണാട്ടുകരയിലെ സച്ചിദാനന്ദന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്‌ച. സച്ചിദാനന്ദന്‍ വിശാല കാഴ്‌ചപ്പാടില്‍ പറഞ്ഞ കാര്യം മറ്റൊരു തരത്തിലാണ്‌ പ്രചരിച്ചതെന്ന്‌ അബ്‌ദുള്‍ ഖാദര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ല. കക്ഷി രാഷ്‌ട്രീയത്തിനപ്പുറമുള്ള പ്രതികരണമാണ്‌ അദ്ദേഹം നടത്തിയത്‌. സെക്കുലറായ ഇടതുപക്ഷക്കാരനാണ്‌ സച്ചിദാനന്ദനെന്നും അദ്ദേഹത്തെ എന്നുംബഹുമാനിക്കുന്നുവെന്നും അബ്‌ദുള്‍ ഖാദര്‍ പറഞ്ഞു. ഭരണത്തുടര്‍ച്ച വേണ്ടെന്ന പ്രസ്‌താവനക്കെതിരേ തന്നെ വിമര്‍ശിക്കുന്ന സൈബര്‍ കൂട്ടങ്ങള്‍ മൂഢ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണെന്ന്‌ സച്ചിദാനന്ദന്‍ പ്രതികരിച്ചിരുന്നു.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW