-->
വെനെസ്വെലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഓർഡർ നൽകി ഇന്ത്യൻ പൊതുമേഖലാ എണ്ണ കമ്പനികൾ. 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഏപ്രിലിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും വെനെസ്വെലൻ കമ്പനിക്ക് ഓർഡർ നൽകി.
20 ലക്ഷം ബാരൽ നേരത്തെ റിലയൻസും ഏപ്രിലിലേക്ക് വെനെസ്വെലൻ എണ്ണയ്ക്ക് ഓർഡർ നൽകിയിരുന്നു. ഏപ്രിൽ രണ്ടാം വാരം എത്തുന്ന 15 ലക്ഷം ബാരൽ ക്രൂഡ് ഇന്ത്യൻ ഓയിലിന്റെ പാരാദീപ് റിഫൈനറിയിലേക്കും 5 ലക്ഷം ബാരൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ വിശാഖപട്ടണം റിഫൈനറിയിലേക്കും ശുദ്ധീകരണത്തിനായി അയയ്ക്കും. അതേസമയം ഇന്ത്യയുമായി ഉണ്ടാക്കിയ വ്യാപാര കരാറിൻ്റെ കൂടി ഭാഗമായാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിഷയത്തിലെ നിലപാട് മാറ്റമെന്നാണ് വിവരം.