Friday, March 13, 2026 Last Updated 33 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.15 AM

ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറായി: ഈ തനി നിറം എന്ന സിനിമയുടെ പ്രസക്ത ഭാഗവുമായി ടീസര്‍ എത്തി

uploads/news/2026/02/824789/taniniram.jpg

ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ലാ....
ഇത് ഇവന്മാരും ആ , നവാസും കൂടി ഒപ്പിച്ച പണിയാണ് ....അങ്ങനെയൊന്നുമല്ലങ്കിലോ? ഒരാളെക്കൂടി കിട്ടണം... ഇവിടെ നമ്മളാരും എക്സ്പെക്റ്റ് ചെയ്യാത്ത ....... രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസറിലെ പ്രസക്ത ഭാഗങ്ങളാണ്.
അനൂപ് മേനോൻ്റെ ചടുലമായ ഈ സംഭാഷണങ്ങൾ ഒരു സമർത്ഥനായ പൊലീസ ഉദ്യോഗസ്ഥൻ്റേതെന്ന് വ്യക്തം. ഒരു കൊലപാതകവും, അതിൻ്റെ ചുരുളുകൾ നിവർത്തുന്നതുമാണ് ഈ ചിത്രമെന്ന് കാട്ടിത്തരുന്നതാണ് പുറത്തുവിട്ട ടീസറിൽ നിന്നും മനസ്സിലാക്കാവുന്നത്.
പൂർണ്ണമായും, ഒരു സസ്പെൻസ് ക്രൈം ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തേക്കുറിച്ചു പറയാം.

ഫെബ്രുവരി പതിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്ന തിൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തുവിട്ടിരി ക്കുന്നത്.പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിൻ്റേത്. അതിഭാവുകത്വങ്ങളില്ലാതെ, തികച്ചും റിയലിസ്റ്റിക്കായിട്ടുള്ള ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ. എസ്. ഐ. ഫെലിക്സ് ലോപ്പസ് എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു.
നോബി, രമേഷ് പിഷാരടി, ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം ) ശൈലജ അമ്പു, തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ , ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്,രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ , ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ -അംബിക കണ്ണൻബായ്.
ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത്.
സംഗീതം - നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ.
ഛായാഗ്രഹണം - പ്രദീപ് നായർ.
എഡിറ്റിംഗ് -അജുഅജയ്.
കലാസംവിധാനം - അശോക് നാരായണൻ.
കോസ്റ്റ്യൂം ഡിസൈൻ - അശോക് നാരായണൻ.
മേക്കപ്പ് - റാണാപ്രതാപ്.
മേക്കപ്പ്- രാജേഷ് രവി.
സ്‌റ്റിൽസ് - സാബി ഹംസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജു സമഞ്ജസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസൻ്റ് സൂര്യ.
പരസ്യകല -എസ്. കെ.ഡി.
ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ.
പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ,
പ്രൊജക്റ്റ് ഡിസൈനർ - ആനന്ദ് പയ്യന്നൂർ.
പാലാ ഭരണങ്ങാനം,തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴൂർ ജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW