-->
ഇന്ത്യക്ക് മുന്നിൽ യുകെ, യൂറോപ്യൻ യൂണിയൻ, യുഎഇ, യുഎസ് തുടങ്ങിയവയുമായുള്ള വ്യാപാരക്കരാറുകൾ വലിയ അവസരങ്ങളാണ് തുറന്നുതരുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. തമിഴ്‌നാട്ടിൽ ടാറ്റ മോട്ടോഴ്‌സിന്റെയും ജാഗ്വാർ ലാൻഡ് റോവറിന്റെയും പുതിയ നിർമാണശാലയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടിൽ ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ മോഡലുകളും ജാഗ്വാർ ലാൻഡ് റോവർ മോഡലുകളും നിർമിക്കാനാണ് ഈ പ്ലാന്റ് സ്ഥാപിച്ചതെന്ന് എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ ടാറ്റയുടെ 9000 കോടിയുടെ പ്ലാന്റ് വരുമ്പോൾ 5000 പേർക്ക് ജോലി സാധ്യത കൂടിയാണ് ഉണ്ടാകുന്നതെന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു. വർഷം 3 ലക്ഷം വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. ഇത് ഉയർന്ന നിലവാരത്തിലുള്ള വാഹനങ്ങൾ നിർമിക്കുന്നതിന്റെ ഒരു തുടക്കമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.