-->
കോട്ടയം : പാലായിലെ വികസനത്തിന്റെ് പേരില്‍ ജോസ് കെ മാണിയും മാണി സി .കാപ്പന്‍ എംഎല്‍എയും തമ്മില്‍ വാക്‌പോര് . കെ.എം മാണി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പാലയില്‍ നടന്നതെന്നും ജില്ലാ വികസന അവലോക യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുക്കുന്നില്ലെന്നും ജോസ് കെ. മാണി ആരോപിച്ചു .
എത്ര അവലോകന യോഗങ്ങളില്‍ മാണി സി കാപ്പന്‍ പങ്കെടുത്തു? ഒരു പ്രാവശ്യമെങ്കിലും പോയിട്ടുണ്ടോ? റിവര്‍വ്യൂ റോഡിന്റെ 90 ശതമാനവും കെ എം മാണി പൂര്‍ത്തിയാക്കി. 10 ശതമാനം പൂര്‍ത്തിയാക്കാന്‍ ജോസ് കെ മാണി ഞെരുക്കി എന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥം? എംഎല്‍എ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ചെയ്തില്ല. എന്നിട്ട് നുണപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്': ജോസ് കെ മാണി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ജനങ്ങളും വികസന വിരോധികളും തമ്മിലുളള മത്സരമാണെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. കൊണ്ടുവരുന്ന വികസനമെല്ലാം രാഷ്ട്രീയത്തിന്റെ പേരില്‍ യുഡിഎഫും ബിജെപിയും എതിര്‍ക്കുകയാണെന്നും ബിജെപിയും യുഡിഎഫും ഒരേ തൂവല്‍പക്ഷികളാണെന്നും ജോസ് കെ മാണി പറഞ്ഞു. കെ എം മാണിയുടെ കാലത്ത് പാലാ മാതൃകയായിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. പാലായില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി എടുത്തുപറയാനുളള എന്തെങ്കിലും പദ്ധതി ജനപ്രതിനിധിക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.