Friday, March 13, 2026 Last Updated 13 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 02.42 PM

ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം; അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ വൈകാരിക കുറിപ്പുമായി സാറ അലി ഖാന്‍

sara-ali-khan
photo-www.instagram.com/saraalikhan95/

അമ്മ അമൃത സിങ്ങിന് പിറന്നാള്‍ ആശംസിച്ച് ബോളിവുഡ് താരം സാറ അലി ഖാന്‍. അമ്മയ്‌ക്കൊപ്പമുളള മനോഹരമായ യാത്രാ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സാറയുടെ ആശംസ. സഹോദരന്‍ ഇബ്രാഹിം അലിഖാനെയും ചില ചിത്രങ്ങളില്‍ കാണാം.

‘ഏറ്റവും സന്തോഷകരമായ ജന്മദിനം മമ്മി ജാന്‍. ലോകത്തില്‍ വെച്ച് ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് നിങ്ങളെയാണ്. ദൈവത്തിന് നന്ദി, നീയാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം അമ്മേ. പര്‍വതങ്ങള്‍ മുതല്‍ മരുഭൂമികള്‍ , കടലുകള്‍ വരെ ( അക്ഷരാര്‍ത്ഥത്തില്‍ ഏറ്റവും മികച്ച യാത്രാ സുഹൃത്തായതിന് നന്ദി) .നിങ്ങളെ സന്തോഷിപ്പിക്കാന്‍ ഞാന്‍ എന്തും ചെയ്യും’ സാറ കുറിച്ചു.

പ്രശംസയും സ്‌നേഹവും പ്രിയപ്പെട്ട ഓര്‍മ്മകളും നിറഞ്ഞ സാറയുടെ ഹൃദയംഗമമായ സന്ദേശം അമ്മയും മകളും തമ്മിലുളള ബന്ധം എത്രത്തോളം ആഴമുളളതാണെന്ന് വ്യക്തമാക്കുന്നതാണ്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ അമ്മയ്ക്ക് ആശംസകളറിയിച്ചെത്തുന്നത്.

സെയ്ഫ് അലിഖാന് ആദ്യ ഭാര്യയായ അമൃത സിംഗില്‍ ഉണ്ടായ മകളാണ് സാറ അലി ഖാന്‍. കേദാര്‍നാഥ് എന്ന സിനിമയിലൂടെയാണ് സാറ വെളളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി താരം മാറി. ഇന്ന് ബോളിവുഡില്‍ തിരക്കേറിയ നടിമാരില്‍ ഒരാളാണ് സാറ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW