Saturday, March 14, 2026 Last Updated 8 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 02.54 PM

ബോളിവുഡിലെ ഇഷ്ട ദമ്പതിമാര്‍ ആരെന്ന് ചോദ്യം ; എന്റെ അച്ഛനും കരീനയുമെന്ന് സാറ അലി ഖാന്‍ ; സെയ്ഫ്-കരീനയെക്കുറിച്ചുള്ള സാറയുടെ മറുപടി വൈറല്‍

uploads/news/2025/06/784810/Untitled-7.jpg
Sara Ali Khan about Saif ali khan and kareena (Image Source: Instagram)

ബോളിവുഡിന്റെ പ്രിയ താരദമ്പതിമാരാണ് കരീന കപൂര്‍ ഖാനും സെയ്ഫ് അലി ഖാനും. കരിയറിലും വ്യക്തിജീവിതത്തിലും പരസ്പരം ഇത്രയധികം സപ്പോര്‍ട്ട് ചെയ്യുന്ന താരദമ്പതിമാര്‍ ഇല്ലെന്നു തന്നെ പറയാം. സെയ്ഫിന്റെ ആദ്യ ഭാര്യയിലുള്ള മക്കളോട് ഒരു സുഹൃത്തെന്ന നിലയില്‍ പെരുമാറാനും ഇടപെടാനും കരീനയ്ക്ക് കഴിയുന്നുണ്ടെന്നുള്ളതാണ് അവരുടെ ദാമ്പത്യത്തിന്റെ ഏറ്റവും വലിയ വിജയം. തങ്ങളുടെ സന്തോഷങ്ങളില്‍ സാറ അലി ഖാനെയും ഇബ്രാഹിമിനെയും ഉള്‍പ്പെടുത്താന്‍ കരീന ഒരിക്കലും മറക്കാറില്ല. അതുകൊണ്ട് സാറയ്ക്കും ഇബ്രാഹിമിനും കരീനയെ വലിയ ഇഷ്ടവുമാണ്.
ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ മെട്രോ ഇൻ ഡിനോയുടെ പ്രൊമോഷനിടെ ആ സ്നേഹം പ്രകടമാക്കുന്ന ഒരു ഉത്തരം സാറ അലി ഖാന്‍ പറഞ്ഞതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ‘മെട്രോ ഇൻ ഡിനോ’ യുടെ ട്രെയിലർ റിലീസ് ചെയ്ത ചടങ്ങില്‍ വച്ചായിരുന്നു സംഭവം.
ചടങ്ങില്‍ വച്ച്, ബോളിവുഡില്‍ കരിയറിലും ജീവിതത്തിലും വിജയിച്ചു നില്‍ക്കുന്ന ഇഷ്ട താര ദമ്പതികളാരെന്ന ചോദ്യം സാറയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ‘‘എന്റെ പിതാവും കരീനയും...’’ എന്നായിരുന്നു അതിന് സാറ അലി ഖാന്‍ നല്‍കിയ മറുപടി. ചോദ്യം ചോദിച്ചപ്പോള്‍ ആദ്യം, സാറ ഉത്തരം നല്‍കാൻ മടിച്ചു. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോഴാണ് താരം മറുപടി പറഞ്ഞത്. അവരില്‍ ഏതൊക്കെ ഗുണങ്ങളാണ് നിങ്ങള്‍ക്ക് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍, നടി ചിരിച്ചുകൊണ്ട് ചോദ്യം അവഗണിക്കുന്നത് വിഡിയോയില്‍ കാണാം.

ട്രെയിലര്‍ റിലീസ് ചടങ്ങില്‍ ആദിത്യ റോയ് കപൂർ, നീന ഗുപ്ത, സാറ അലി ഖാൻ, അനുപം ഖേർ, പങ്കജ് ത്രിപാഠി, അലി ഫസല്‍, ഫാത്തിമ സന ഷെയ്ഖ്, കൊങ്കണ സെൻശർമ എന്നിവർ പങ്കെടുത്തിരുന്നു.
ചിത്രത്തില്‍ ആദിത്യ റോയ് കപൂറിനൊപ്പം അഭിനയിക്കുന്ന സാറയുടെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ജൂലൈ നാലിനാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. ലൈഫ് ഇൻ മെട്രോയുടെ തുടർച്ചയാണ് മെട്രോ ഇൻ ഡിനോ. ആദ്യ ഭാഗം ബോക്സ് ഓഫിസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ പുതിയ ചിത്രത്തെ വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW