Friday, March 13, 2026 Last Updated 13 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 01.12 PM

' പ്രണയം എന്നാല്‍ റീപാരന്റിങ്ങാണ്, പ്രണയിക്കുന്നവര്‍ പരസ്പരം വളര്‍ത്തിവലുതാക്കുകയാണ് ചെയ്യുന്നത്' ; മൃണാള്‍ താക്കൂര്‍

love, each

പ്രണയമെന്നാല്‍ റീ പാരന്റിങ്ങ് ആണെന്ന് നടി മൃണാള്‍ താക്കൂര്‍. പ്രണയബന്ധത്തിലുളളവര്‍ പരസ്പരം വളര്‍ത്തിവലുതാക്കുകയാണ് ചെയ്യുന്നതെന്നും, പരസ്പരം ഈഗോ ഇല്ല, പ്രണയം മാത്രമേയുളളൂ എന്ന് പറയാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് പ്രണയബന്ധങ്ങള്‍ വളരണമെന്നും മൃണാള്‍ താക്കൂര്‍ പറയുന്നു.

പ്രണയമെന്നാല്‍ റീ പാരന്റിങ്ങ് ആണെന്ന് നടി മൃണാള്‍ താക്കൂര്‍. പ്രണയബന്ധത്തിലുളളവര്‍ പരസ്പരം വളര്‍ത്തിവലുതാക്കുകയാണ് ചെയ്യുന്നതെന്നും, പരസ്പരം ഈഗോ ഇല്ല, പ്രണയം മാത്രമേയുളളൂ എന്ന് പറയാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് പ്രണയബന്ധങ്ങള്‍ വളരണമെന്നും മൃണാള്‍ താക്കൂര്‍ പറയുന്നു.

"പ്രണയം എന്നാല്‍ റീപാരന്റിങ്ങാണ്. കുട്ടിക്കാലത്തെ കുറെ മുറിവുകളും വേദനകളും ട്രോമകളും നമ്മള്‍ ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. അമ്മ എപ്പോഴും മകനെ സ്‌നേഹിക്കും, കാരണം അത് അവരുടെ മകനാണ്. സഹോദരങ്ങളുടെ സ്‌നേഹവും അങ്ങനെ രക്തബന്ധത്തിന്റെ പുറത്താണ്. ജീവിതപങ്കാളി എന്നാല്‍ അങ്ങനെയല്ല. ഒരു ബന്ധവും അവര്‍ തമ്മിലില്ല. നമ്മുടെ എല്ലാ നന്മകളും കുറ്റങ്ങളും കുറവുകളും അങ്ങനെ എല്ലാം അറിഞ്ഞും അതിനെയെല്ലാം അംഗീകരിച്ചുമാണ് ഒരു പാര്‍ട്ണര്‍ നമ്മളെ സ്‌നേഹിക്കുന്നത്. ഈഗോയ്ക്ക് പ്രണയത്തില്‍ വലിയ സ്ഥാനമുണ്ട്. എനിക്ക് നിന്നോട് ഈഗോ ഇല്ല, പ്രണയം മാത്രമേയുള്ളു എന്ന് പറയാനാകുന്ന സ്ഥിതിയിലേക്ക് പ്രണയബന്ധങ്ങൾ എത്തുന്ന നിമിഷങ്ങളുണ്ടാകും." മൃണാൾ താക്കൂർ പറയുന്നു. തന്റെ പുതിയ ചിത്രമായ ദോ ദീവാനേ ഷെഹര്‍ മേം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു മൃണാലിന്റെ പ്രതികരണം.

അതേസമയം നടന്‍ ധനുഷുമായി താരം പ്രണയത്തിലാണെന്നും വാലന്റൈന്‍ ദിനത്തില്‍ ഇരുവരും വിവാഹം കഴിക്കുമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ അടുത്തിടെ പ്രചരിചച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു പ്രതികരണങ്ങളും ഇരുവരും നടത്തിയിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW