Monday, March 16, 2026 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.45 AM

എന്റെ ഹൃദയം കൂടുതല്‍ മിടിക്കാന്‍ കാരണം നീയാണ്; മകന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് വിക്രാന്ത് മാസിയുടെ ഭാര്യ

sheetal-thakur
photo-www.instagram.com/sheetalthakur/

വിധു വിനോദ് ചോപ്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ട്വല്‍ത്ത് ഫെയില്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിക്രാന്ത് മാസി. ഇതിനു പിന്നാലെ താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധാകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ വന്‍ വിജയത്തിനു പുറകെയാണ് വിക്രാന്തിനും ഭാര്യ ശീതളിനും ആദ്യ കണ്‍മണി പിറക്കുന്നത്. ഇതിന്റെ വിശേഷം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

‘ എല്ലാ അനുഗ്രഹവും ലഭിച്ച അവന് ഞങ്ങള്‍ വരദാന്‍ എന്ന് പേര് നല്‍കി' എന്ന് പറഞ്ഞായിരുന്നു വിക്രാന്ത് മാസി സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചത്. ഇപ്പോഴിതാ മകന്റെ രണ്ടാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ശീതള്‍ താക്കൂര്‍. മകനൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

‘പ്രിയപ്പെട്ട വരദാന്‍, എന്റെ ഹൃദയം കൂടുതല്‍ മിടിക്കുന്നത് നീയാണ്, എന്റെ സ്വപ്ങ്ങള്‍ കൂടുതല്‍ നീളുന്നു.എന്റെ ലോകം എല്ലാ ദിവസവും കൂടുതല്‍ പ്രകാശനമാകുന്നു. നീ ഇതിനകം രണ്ട് വയസ്സുളളവനാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. നീ വലുതാകുമ്പോള്‍ ഇങ്ങനെയാണ് ഞങ്ങളെ ഓര്‍ക്കാന്‍ ഞാന്‍ ഗ്രഹിക്കുന്നത്. ഞാന നിന്നെ വളരെയധികം സ്‌നേഹിക്കുന്നു.. അത് വേദനിപ്പിക്കുന്നു . ജന്മദിനാശംസകള്‍ കുഞ്ഞേ 07.02.2026’ എന്നാണ് ശീതള്‍ കുറിച്ചത്.സെലിബ്രിറ്റികളും ആരാധകരുമുള്‍പ്പെടെ നിരവധിപ്പേരാണ് വരദാന് ആശംസകളറിയിച്ചിരിക്കുന്നത്.

2024 ഫെബ്രുവരി 7നാണ് വിക്രാന്ത് മാസിക്കും ഭാര്യ ശീതള്‍ താക്കൂറിനും ആദ്യത്തെ കണ്‍മണി പിറന്നത്. 2023 സെപ്റ്റംബറിലായിരുന്നു ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണെന്ന വിവരം വിക്രാന്ത് അറിയിക്കുന്നത്. പുതിയ തുടക്കം എന്ന അടിക്കുറിപ്പിലാണ് സന്തോഷം പങ്കുവച്ചത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഫെബ്രുവരിയിലാണ് വിക്രാന്ത് മാസ്സിയും ശീതള്‍ താക്കൂറും വിവാഹിതരാവുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW