Thursday, March 12, 2026 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 10.16 AM

അവിശ്വസനീയം! വിരല്‍ കൊണ്ട് ഗ്യാസ് സ്റ്റൗ കത്തിക്കുന്ന യുവതി, വീഡിയോയ്ക്ക് പിന്നിലെ രഹസ്യം തേടി സോഷ്യല്‍ മീഡിയ

woman, lighting, gas, finger

ഓരോ ദിവസവും ആയിരകണക്കിന് വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാം വാസ്തവമാണോ അതോ ലൈക്കുകള്‍ക്കായി മന:പൂര്‍വ്വം നിര്‍മ്മിച്ചെടുത്തവയാണോ എന്ന കാര്യത്തില്‍ പലപ്പോഴും നമ്മുക്ക് സംശയം ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് കഴിഞ്ഞ ദിവസം കാണികളെ കൊഴപ്പത്തിലാക്കിയത്. സാധാരണയായി ലൈറ്ററോ തീപ്പെട്ടിക്കൊള്ളി കൊണ്ടോവ ആണോ ഗ്യാസ് സ്റ്റൗ കത്തിക്കുന്നത്. എന്നാല്‍ ഇവിടെ ഒരു സ്ത്രീ ഏറ്റവും അപ്രതീക്ഷിതമായ രീതിയില്‍ സ്വന്തം വിരല്‍കൊണ്ട് ഗ്യാസ് ബര്‍ണര്‍ കത്തിക്കുയാണ്. വീഡിയോ പുറത്തുവന്നതിനുശേഷം ഇന്റര്‍നെറ്റ് 'ഇതെങ്ങനെ' എന്ന ചോദ്യവുമായി സജീവമാണ്. കണ്ടാല്‍ ഇത്രയുമെല്ലാം രജനീകാന്ത് സിനിമയില്‍ മാത്രമേ നടക്കൂ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍.

വീഡിയോയില്‍ കാണുന്ന സ്ത്രീ അടുക്കളയിലെ ഒരു കസേരയില്‍ മുടി അഴിച്ചിട്ട നിലയില്‍ ഇരിക്കുകയാണ്. അവരുടെ തൊട്ടു മുന്നില്‍ ഗ്യാസ് സ്റ്റൗ കാണാം. ഒരു പുരുഷന്‍ അവരുടെ പിന്നില്‍ നിന്ന് കൊണ്ട് തലമുടിക്ക് മുകളിലൂടെ ഒരു തുണി കൊണ്ട് ശക്തമായി വീശുന്നു. അയാള്‍ ആ പ്രവൃത്തി രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുന്നു. ഉടന്‍ തന്നെ, ഘര്‍ഷണം മൂലമുണ്ടാകുന്ന സ്റ്റാറ്റിക് വൈദ്യുതി കാരണം മുടിയുടെ അറ്റം എഴുന്നേറ്റു നില്‍ക്കുന്നത് പോലെയാകുന്നു. അയാള്‍ ഗ്യാസ് ബര്‍ണറിന്റെ നോബ് ഓണാക്കുന്നു. ഈ സമയത്ത്, സ്ത്രീ ബര്‍ണറിന് മുകളില്‍ വിരല്‍ വയ്ക്കുന്നു. അതോടുകൂടി, സ്റ്റൗ കത്തുന്നു. ഇവിടെ സ്റ്റൗ കത്തുന്നതും കാണാം.

കാണാവുന്ന വിധത്തില്‍ ലൈറ്ററോ തീപ്പെട്ടിയോ ഇല്ലാത്തതാണ് ഈ രംഗം ശരിക്കും ഞെട്ടിക്കുന്നത്. പലരും ഊഹിക്കാന്‍ ആരംഭിച്ചപ്പോള്‍, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഒരു വിഭാഗം ഉപയോക്താക്കള്‍ ചാറ്റ്‌ബോട്ട് ആയ ഗ്രോക്കിലേക്ക് തിരിഞ്ഞു. വിശദീകരണമനുസരിച്ച്, വീഡിയോയില്‍ കണ്ടത് മാജിക് ആയിരുന്നില്ല, ശാസ്ത്രമായിരുന്നു. 'ഈ ഡെമോ െ്രെടബോഇലക്ട്രിക് പ്രഭാവം ഉപയോഗിക്കുന്നു. മുടിയില്‍ ഒരു തുണി ഉരസുന്നത് ഇലക്ട്രോണുകളെ കൈമാറുന്നു. വ്യക്തിയെ സ്ഥിരമായി ചാര്‍ജ് ചെയ്യുന്നു (പലപ്പോഴും പോസിറ്റീവ്). സമാനമായ ചാര്‍ജുകളുടെ വികര്‍ഷണം കാരണം തലമുടി എഴുന്നേറ്റ് നില്‍ക്കുന്നു. ഗ്യാസ് സ്റ്റൗവിന് സമീപം ഗ്യാസ് ഒഴുകുമ്പോള്‍, ഡിസ്ചാര്‍ജ് ഒരു തീപ്പൊരി സൃഷ്ടിക്കുന്നു, ഇന്ധനം അഗ്‌നി പകരുന്നു,' ചാറ്റ്‌ബോട്ട് വിശദീകരിച്ചു. അതോടൊപ്പം തന്നെ ചാറ്റ്‌ബോട്ട് വ്യക്തമായ ഒരു മുന്നറിയിപ്പും നല്‍കി. 'രസകരമാണ്, പക്ഷേ അപകടകരമാണ് വീട്ടില്‍ ശ്രമിക്കരുത്!' എന്നായിരുന്നു അത്.

Ads by Google
Monday 09 Feb 2026 10.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW