-->
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് പേളി മാണിയും, ശ്രിനിഷ് അരവിന്ദും. ബിഗ് ബോസില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇതും ഗെയിമിന്റെ ഭാഗമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇനിയങ്ങോട്ട് ഒന്നിച്ച് എന്നായിരുന്നു ഇരുവരും പറഞ്ഞത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷവും പേളി സജീവമായിരുന്നു.
നിലയും, നിതാരയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. തുടക്കം മുതലേ മക്കളെയും പേളി വ്‌ളോഗിലൂടെ കാണിച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെയായി സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും കാണിക്കാറുണ്ട്. പ്രേക്ഷകരുടെ ചോദ്യങ്ങളും ഉള്‍പ്പെടുത്താറുണ്ട്. ആരോഗ്യകരമായി അത്ര നല്ല അവസ്ഥയിലൂടെയല്ല താന്‍ കടന്ന് പോവുന്നതെന്ന് വ്യക്തമാക്കി പേളി എത്തിയിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വീഡിയോയും പങ്കുവെച്ചിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍ നേരത്തെ ഏറ്റെടുത്ത പരിപാടിയില്‍ നിന്നും പിന്‍മാറിയിരുന്നു പേളി. പരിപാടിയുടെ ഡേറ്റ് മാറ്റിയിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി എന്നും പേളി കുറിച്ചിരുന്നു. ആശുപത്രിയിലാണെങ്കിലും പുതിയ വ്‌ളോഗ് പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായി തനിക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശ്രിനിഷ് എത്തിയിരുന്നു.
‘അവള്‍ ശക്തയാണ്. പെട്ടെന്ന് തന്നെ ഓക്കെയാവുന്നുണ്ട്. അടുത്ത മൂന്ന് മാസത്തേക്കുള്ള യാത്രകളെല്ലാം അവള്‍ നേരത്തെ പ്ലാന്‍ ചെയ്ത് വെച്ചിട്ടുണ്ട്. പെട്ടെന്ന് ഓക്കെയാവാന്‍ പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നു. എല്ലാവരോടും സ്‌നേഹം’ എന്നുമായിരുന്നു ശ്രീനി കുറിച്ചത്. ആശുപത്രിയില്‍ പേളിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ഫോട്ടോയും പങ്കുവെച്ചിരുന്നു അദ്ദേഹം. നിമിഷനേരം കൊണ്ടായിരുന്നു ശ്രീനിയുടെ പോസ്റ്റ് വൈറലായത്.
ശ്രീനി അടുത്തുള്ളപ്പോള്‍ പേളി വേഗം ഓക്കെയാവില്ലേ. അത് അങ്ങനെയാണല്ലോ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ശ്രീനിയേക്കാള്‍ വലിയൊരു പ്രാര്‍ത്ഥന പേളിക്ക് വേറെയില്ല. ഒരുപാടൊരുപാടിഷ്ടം. പെട്ടെന്ന് തന്നെ പേളി റിക്കവറായി വരട്ടെയെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്.