-->
ലോകമെമ്പാടുമുള്ള പ്രണയതിക്കാള്‍ കാത്തിരിക്കുന്ന ആ ദിസവം എത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. എല്ലാവരും ആഘോഷത്തിനായുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലാണ്. മനസ്സിലെ പ്രണയം തുറന്നുപറയാന്‍ മാത്രമല്ല പങ്കുവച്ചുകൊണ്ടിരിക്കുന്ന പുതുക്കാനുമുള്ള സമയമാണ് ഈ ദിവസം. ലോകത്തെല്ലായിടത്തും ആഘോഷങ്ങള്‍ ഒരുപോലെയാണെങ്കിലും ജപ്പാനില്‍ വാലന്റൈന്‍സ് ദിനം അല്‍പ്പം വ്യത്യസ്തമാണ്. പ്രണയിക്കുന്ന ആണ്‍കുട്ടിക്ക് പെണ്‍കുട്ടികള്‍ നേരിട്ട് ചെന്ന് ചോക്ലേറ്റ് നല്‍കി പ്രണയം അറിയിക്കുന്ന വേറിട്ട രീതിയാണ് ജപ്പാനില്‍ നിലനില്‍ക്കുന്നത്. തണുപ്പില്‍ മൂടിനില്‍ക്കുന്ന ഫെബ്രുവരി 14ന് മധുരം കലര്‍ന്ന പ്രണയത്തിന്റെ ചൂടാണ് ജാപ്പനീസ് തെരുവുകള്‍ക്ക്.
ഹൃദയരൂപത്തിലുള്ള ചോക്ലേറ്റുകളാണ് ഈ ദിനത്തിന്റെ പ്രധാന ആകര്‍ഷണം. മാത്രമല്ല പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ പ്രണയം തുറന്നുപറയാനുള്ള ധൈര്യവും അവകാശവും സമൂഹം കല്പിച്ചു നല്‍കുന്നു എന്നതാണ് ജപ്പാനിലെ പ്രത്യേകത. താന്‍ ഇഷ്ടപ്പെടുന്ന ആണ്‍കുട്ടിക്ക് ചോക്ലേറ്റ് നല്‍കുന്നതിലൂടെ ഒരു പെണ്‍കുട്ടി തന്റെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ഈ പ്രണയ കൈമാറ്റം വലിയ ആഘോഷമായി മാറാറുണ്ട്. പ്രണയിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രത്യേക ചോക്ലേറ്റുകള്‍ 'ഹോണ്‍മേയ്'എന്ന പേരിലാണ് അറിയപ്പെടുന്നത്. അതേസമയം, സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും സ്‌നേഹസൂചകമായി നല്‍കുന്ന ചോക്ലേറ്റുകളെ 'ഗിരി ചോക്കോ' എന്നും വിളിക്കുന്നു. ഒന്നിലധികം പെണ്‍കുട്ടികളില്‍ നിന്ന് സൗഹൃദ ചോക്ലേറ്റുകള്‍ മാത്രം ലഭിക്കുന്ന ആണ്‍കുട്ടികള്‍ ജപ്പാനിലെ ഈ ദിനത്തിന്റെ മറ്റൊരു കൗതുകകരമായ കാഴ്ചയാണ്.
വാലന്റൈന്‍സ് ദിനത്തില്‍ പെണ്‍കുട്ടികള്‍ നടത്തുന്ന ഈ പ്രണയ പ്രഖ്യാപനത്തിന് മറുപടി നല്‍കാന്‍ ആണ്‍കുട്ടികള്‍ക്ക് മറ്റൊരു ദിനം തന്നെയുണ്ട്. 'വൈറ്റ് ഡേ' എന്നറിയപ്പെടുന്ന മാര്‍ച്ച് 14-നാണ് ആ മറുപടി ദിനം. വാലന്റൈന്‍സ് ദിനത്തില്‍ തനിക്ക് ചോക്ലേറ്റ് നല്‍കിയ പെണ്‍കുട്ടിക്ക് കൃത്യം ഒരു മാസത്തിന് ശേഷം ആണ്‍കുട്ടി തിരിച്ച് സമ്മാനം നല്‍കണം. പെണ്‍കുട്ടി നല്‍കിയ സമ്മാനത്തിന്റെ മൂന്നിരട്ടി മൂല്യമുള്ളതാകണം ആണ്‍കുട്ടിയുടെ സമ്മാനം എന്നതാണ് ജപ്പാനിലെ കീഴ്‌വഴക്കം. 1978ലാണ് ജപ്പാനില്‍ വൈറ്റ് ഡേ ആഘോഷം ആരംഭിച്ചത്.