Sunday, March 15, 2026 Last Updated 21 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 06.08 PM

'ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി നല്‍കണം'; സമസ്ത സമ്മേളനത്തില്‍ പ്രമേയം

പെരുന്നാളിന് മൂന്ന് ദിവസം അവധി വേണം; പ്രമേയം അവതരിപ്പിച്ച് സമസ്ത... Read more at: https://www.manoramanews.com/kerala/latest/2026/02/08/samasta-presents-proposal-seeking-three-day-holiday-for-eid-al-fitr.html
uploads/news/2026/02/824551/6.gif
photo - facebook

കാസര്‍ഗോഡ് : ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസക്കെ ഔദ്യോഗിക അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയാണ് പ്രമേയം അവതരിപ്പിച്ചത്. കെ ടി ഹംസ മുസ്‌ലിയാര്‍ വയനാട് അനുവാദകനായി.

ചന്ദ്രദര്‍ശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പെരുന്നാള്‍ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവധി കലണ്ടര്‍ പരിഷ്‌കരിക്കണമെന്ന് ഈ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ഈ സമ്മേളനം ശക്തമായി ആവശ്യപ്പെടുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.

പൊതുവിദ്യാഭ്യാസ കലണ്ടറില്‍ സാമുദായിക സാഹചര്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെടുന്ന മറ്റൊരു പ്രമേയവും സമ്മേളനത്തില്‍ അവതരിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നമസ്‌കാരത്തിന് തടസ്സമാകാത്ത രീതിയില്‍ പരീക്ഷകള്‍ നടത്തണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ജുമുഅ സമയത്ത് പരീക്ഷകള്‍ നടത്തുന്നത് വിശ്വാസികളോടുള്ള അനീതിയാണെന്നും പ്രമേയത്തില്‍ പറയുന്നു.

മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ നല്‍കിവരുന്ന അവധി ദിനങ്ങള്‍ അപര്യാപ്തമാണെന്ന് ഈ സമ്മേളനം വിലയിരുത്തുന്നു. കുടുംബബന്ധങ്ങള്‍ പുതുക്കുന്നതിനും മതപരമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതിനും ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ല. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ആഗോളതലത്തില്‍ ഈദ് ആഘോഷങ്ങള്‍ക്കായി ദീര്‍ഘമായ അവധി നല്‍കുന്ന മാതൃക പരിഗണിച്ച്, കേരളത്തിലും രണ്ട് പെരുന്നാളുകള്‍ക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

Ads by Google
Sunday 08 Feb 2026 06.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW