-->
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയുടെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് കോണ്‍ഗ്രസ് സഹയാത്രിക എം എ ഷഹനാസ്. വാര്‍ത്താസമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്ന് കാട്ടി പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു രാഹുലിന്റെ വക്കീല്‍ നോട്ടീസ്. ഇതിനോട് കോഴിക്കോട് ബീച്ചിലിരുന്ന് ബബിള്‍സ് ഉണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചാണ് ഷാനവാസിന്റെ പരിഹാസം.
'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍. ഇന്നലെ നീ ആരായിരുന്നു? ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? എന്തൊക്കെ ആയിരുന്നു വ്യാജകാര്‍ഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെര്‍ഫോമന്‍സ് ആയിരുന്നു. എന്നിട്ട് പ്പോ ന്തായി, ശവനായി പവനായി, കോഴിക്കോട് ബിച്ചില്‍ തന്നെയുണ്ട്' എന്നാണ് എംഎ ഷഹനാസിന്റെ കുറിപ്പ്.