-->
ധാക്കുവാഖാന: കളംനിറഞ്ഞു കളിച്ചിട്ടും സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി (0-1). എക്‌സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിന്റെ ബലത്തിൽ സർവീസസ് കിരീടമണിഞ്ഞു. കഴിഞ്ഞ തവണ ഫൈനലിൽ ബംഗാളിനോടും കേരളം തോറ്റിരുന്നു. ഇത് രണ്ടാം തവണയാണ് കേരളവും സർവീസസും ഫൈനലിൽ മുഖാമുഖമെത്തുന്നത്. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. കലാശപ്പോരിൽ പട്ടാളക്കരുത്തരെ വീഴ്ത്താനുള്ള യുദ്ധതന്ത്രങ്ങളുമായി ഇറങ്ങിയ കേരളത്തിന് ഒടുവിൽ എക്‌സ്ട്രാ ടൈമിൽ പിഴയ്ക്കുകയായിരുന്നു.
സർവീസസിന്റെ എട്ടാം കിരീടമാണിത്. 2024-ൽ കിരീടം നേടുകയും കഴിഞ്ഞവർഷം സെമിയിൽ കടക്കുകയുംചെയ്ത സർവീസസ് ഇത്തവണയും ആ മികവ് തുടർന്നു. കഴിഞ്ഞ വർഷം ഹൈദരാബാദിൽ ഫൈനൽ കളിച്ച കേരളത്തെ ഇഞ്ചുറി ടൈമിലെ ഗോളിൽ ബംഗാളാണ് വീഴ്ത്തിയത്.
ക്വാർട്ടറിലും സെമിയിലും പുറത്തെടുത്ത ആക്രമണവീര്യം അതേപോലെ തുടർന്ന കേരളത്തിനു തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. പക്ഷേ ലഭിച്ച മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ വലകുലുക്കാന്‍ സാധിച്ചില്ലാ . മിനിറ്റുകൾ ബാക്കി നിൽക്കെ കേരളത്തിന്റെ ഒ എം ആസിഫിന് പരുക്കേറ്റു.