Sunday, March 15, 2026 Last Updated 49 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 04.52 PM

ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞുവീണു; ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചു

uploads/news/2026/02/824542/2.gif
photo - facebook

കാസര്‍​ഗോഡ് : ഭാര്യ കടന്നൽ കൂട്ടം ആക്രമിക്കുന്നത് കണ്ട ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ നാരായണൻ നായരാണ് (75) മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

ഇന്നലെയാണ് സംഭവം. വീട്ടുപറമ്പിൽ നിന്ന് തെങ്ങോല എടുക്കാൻ പോയപ്പോൾ നാരായണൻ നായരുടെ ഭാര്യ രാജാമണിയെ കടന്നലുകൾ കുത്തുകയായിരുന്നു. നിലവിളി കേട്ട് നാരായണൻ നായർ എത്തുമ്പോൾ ഭാര്യ കടന്നൽകുത്തേറ്റ് പിടയുന്നതാണ് കണ്ടത്.

പിന്നാലെ നാരായണൻ നായർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നാരായണൻ നായർ മരിച്ചിരുന്നു.

Ads by Google
Sunday 08 Feb 2026 04.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW