Friday, March 13, 2026 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 03.03 PM

' എന്റെ അമ്മൂമ്മ കോട്ടയംകാരിയാ' ; വാരണാസിയുടെ ഹോളിവുഡ് പ്രൊമോഷന്‍ പരിപാടിയ്ക്കിടെ കേരള ബന്ധം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

her, and

ബോളിവുഡിലെ തിരക്കേറിയ നായികമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡും കടന്ന് ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച പ്രിയങ്ക ചോപ്രയുടെ കേരള ബന്ധം പലര്‍ക്കും ഇന്നും അറിയില്ല.

ഇപ്പോഴിതാ പ്രിയങ്ക തന്നെ അക്കാര്യം പങ്കുവച്ചിരിക്കുകയാണ്. ആരാധകര്‍ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസിയുടെ ഹോളിവുഡ് പ്രൊമോഷന്‍ പരിപാടിയിലാണ് പ്രിയങ്ക ആ ബന്ധം വെളിപ്പെടുത്തിയത്. ഹോളിവുഡ് പ്രൊമോഷന്റെ ഭാഗമായി പ്രിയങ്കയും മഹേഷ് ബാബുവും പൃഥ്വിരാജും ഹോളിവുഡ് മാധ്യമം സ്‌ക്രീന്‍ റാന്റ് പ്ലസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. ആയോധനകലയോടുള്ള തന്റെ താല്‍പര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മഹേഷ് ബാബു. സിനിമയിലെ തന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് തയ്യാറാകാന്‍ ആറുമാസത്തോളം കളര അഭ്യസിച്ചിരുന്നുവെന്ന് മഹേഷ് ബാബു പറഞ്ഞു.

''കഴിഞ്ഞ വര്‍ഷം മുഴുവന്‍ ഞാന്‍ തയ്യാറെടുപ്പിലായിരുന്നു. രണ്ടോ മൂന്നോ മാസം കളരി പരിശീലിച്ചു. കളരിയെന്നത് തീവ്രമായ ആയോധനകലയാണ്'' എന്നാണ് മഹേഷ് ബാബു പറഞ്ഞത്. തുടര്‍ന്ന്, പൃഥ്വിരാജിനെ ചൂണ്ടി ഇദ്ദേഹത്തിന് അറിയുമായിരിക്കും, അത് കേരളത്തില്‍ നിന്നുള്ള ആയോധന കലയാണ് എന്ന് മഹേഷ് ബാബു പറയുകയായിരുന്നു.

'അത് എന്റെ നാട്ടില്‍ നിന്നുള്ളതാണ്' എന്ന് പൃഥ്വിരാജ് പറഞ്ഞു. പ്രത്യേക ആക്ഷനോടേയും ശൈലിയോടെയുമാണ് പൃഥ്വിരാജ് അത് പറഞ്ഞത്. ഇതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു. ഇതിനിടെയാണ് പ്രിയങ്ക ചോപ്ര ഇടപെട്ടത്.'' അതെ അതെ. അത് നിങ്ങളുടെ നാടാണ്. എനിക്കും കളരി അറിയാം കെട്ടോ, അത് എന്റെ കൂടി നാടിന്റെ കലയാണ്. എന്റെ അമ്മൂമ്മ കോട്ടയത്തുകാരിയാണ്'' എന്നാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ മറുപടി കേട്ട് പൃഥ്വിയും മഹേഷും അമ്പരക്കുന്നത് വീഡിയോയില്‍ കാണാം.

പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയുടെ അമ്മ മധു അഖൗരി ജ്യോത്സന കോട്ടയം കുമരകത്തെ കവളപ്പാറ കുടുംബത്തിലാണ് ജനിച്ചത്. നഴ്‌സായി ബിഹാറിലെത്തിയ ശേഷമാണ് മധുവിന്റെ അച്ഛന്‍ ഡോക്ടര്‍ അഖൗരിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. 2016 ല്‍ അന്തരിച്ചപ്പോള്‍ പ്രിയങ്ക ചോപ്ര കേരളത്തിലെത്തിയിരുന്നു. കോട്ടയത്തെ പള്ളിയിലായിരുന്നു അവരെ അടക്കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW