Sunday, March 15, 2026 Last Updated 21 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 02.43 PM

സ്വർണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ എസ് ഐ ടി ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ല- ടി പി രാമകൃഷ്ണൻ

കേസിൽ ആരെ വേണമെങ്കിലും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അധികാരമുണ്ട്
t p ramakrishnan, kadakmpally

ശബരിമല സ്വർണ്ണക്കൊള്ളയില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ് ഐ ടി ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കേസിൽ ആരെ വേണമെങ്കിലും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അധികാരമുണ്ട്. എന്നാൽ, ഏതെങ്കിലും വ്യക്തികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി പി എമ്മിന് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് ഇല്ലെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയുമൊത്തുള്ള പുതിയ ചിത്രം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു എൽ ഡ‍ി എഫ് കൺവീനറുടെ പ്രതികരണം. സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അടുത്തെത്തിയത് എങ്ങനെയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Sunday 08 Feb 2026 02.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW