-->
മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കേരളസാരിയില്‍ അതിസുന്ദരിയായ മഞ്ജുവിന്റെ ചിത്രങ്ങളാണ് ആരാധക മനം കവരുന്നത്.
ഗായിക സിതാര കൃഷ്ണകുമാറിന്റെ സംഗീത ബാന്‍ഡായ പ്രൊജക്ട് മലബാറിക്കസിന്റെ പുതിയ ഗാനം ' ഏലേലം കിളി'യുടെ ഷൂട്ടിനിടെ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. സിതാരയുടെ ഈ ആല്‍ബത്തില്‍ അതിധി വേഷത്തില്‍ മഞ്ജു വാര്യരും സ്‌ക്രീനില്‍ എത്തുന്നുണ്ട്.
"ഒരു വിദൂര സ്വപ്നം യാഥാർത്ഥ്യമായി. പ്രിയപ്പെട്ട മഞ്ജുച്ചേച്ചി ഞങ്ങളുടെ വിഡിയോയുടെ ഭാഗമാവുക എന്നത് ഏറെക്കാലമായി ഹൃദയത്തോട് ചേർത്തുവെച്ച ഒരു ആഗ്രഹമായിരുന്നു. അതിന് സമ്മതം നൽകിയ അവരുടെ ആ നല്ല മനസ്സ് വാക്കുകൾക്കും അപ്പുറമാണ്. ആ നിമിഷം മുതൽ, ഓരോ കാര്യങ്ങളും വളരെ സ്നേഹത്തോടെയും, കരുതലോടെയും, ഭംഗിയായുമാണ് മുന്നോട്ട് പോയത്. അവരുടെ മികച്ച ടീം എല്ലാത്തിനും മനോഹരമായി വഴികാട്ടി. അവരുടെ സാന്നിധ്യം ഞങ്ങൾക്കൊരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്തത്ര പ്രൗഢി നൽകി. ഈ യാത്രയിൽ അവർ പകർന്ന ഊഷ്മളതയ്ക്കും, അവരിലെ ആ മാന്ത്രികതയ്ക്കും ഹൃദയം നിറഞ്ഞ നന്ദി," എന്നാണ് മഞ്ജുവുമായുള്ള അസോസിയേഷനെ കുറിച്ച് സിതാര പറയുന്നത്. അഹമ്മദ് ശ്യാം ആണ് ' ഏലേലം കിളിയെ' എന്ന ആല്‍ബത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.