Sunday, March 15, 2026 Last Updated 31 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 10.18 AM

സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡിന്റെ ഉറപ്പ്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്ന സൂചനയുമായി കെ.സുധാകരന്‍

K-Sudhakaran, assembley, polls, contest, kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന സൂചന ശക്തമാക്കി കെ സുധാകരന്‍ എംപി. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സുധാകരനുമായി അടുത്ത ബന്ധമുള്ളവരുടെ പ്രതികരണം. സുധാകരന് പുറമെ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും മറ്റ് രണ്ട് എംപിമാരും മത്സരിക്കാന്‍ അനുമതി നേടി ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സിറ്റിങ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

നിയമസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികയില്‍ തന്റെ പേരുണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സുധാകരന്‍. അദ്ദേഹത്തിന്റെ പ്രതികരണത്തിലും ഈ സൂചനകള്‍ നല്‍കുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ മത്സരിക്കാന്‍ താനുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്നും തനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എന്ന് സുധാകരനും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് രാഹുല്‍ ഗാന്ധിയോട് നേരിട്ട് അറിയിച്ചിരുന്നു. മുന്നോട്ട് പോകാനായിരുന്നു നിര്‍ദേശം. ഈ തീരുമാനത്തില്‍ അവസാന നിമിഷത്തില്‍ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല. പ്രചാരണ പരിപാടികള്‍ ആരംഭിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായും കെ സുധാകരന്‍ പറയുന്നു.

മത്സരിക്കാന്‍ സാധ്യതയുള്ള മറ്റ് എംപിമാരില്‍ അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ഥിത്വത്തെ ശബരിമല വിഷയം പ്രതികൂലമായി ബാധിച്ചേക്കുമെന്നും കെ സുധാകരന്‍ പറയുന്നു. ഹൈക്കമാന്‍ഡ് മത്സരിക്കാന്‍ അനുമതി നല്‍കുമെന്ന് അദ്ദേഹം നേരത്തെ തന്നോട് പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ നേരിടുന്ന ശബരിമല വിവാദം അടൂര്‍ പ്രകാശിന് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും സുധാകരന്‍ പറയുന്നു. മത്സരിക്കാന്‍ താത്പര്യം അറിയിച്ചിട്ടുള്ള മറ്റ് രണ്ട് എംപിമാര്‍ വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. സുധാകരന്‍ ഉള്‍പ്പെടെ മത്സരത്തിന് താത്പര്യം പ്രകടിപ്പിക്കുമ്പോഴും വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.

Ads by Google
Sunday 08 Feb 2026 10.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW