Sunday, March 15, 2026 Last Updated 22 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 08.17 AM

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: കുറ്റപത്രത്തി​ന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി

sabarimala, gold, theft, case, updates

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി. സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നത് ഉൾപ്പെടെ മൂന്ന് കുറ്റങ്ങള്‍ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. വിശ്വാസ വഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. ഈ കുറ്റങ്ങളില്‍ തെളിവിനായി അവസാനവട്ട അന്വേഷണത്തിലാണ് എസ്.ഐ.ടി.

സ്വര്‍ണത്തിന്റെ തെളിവിനായി ചെന്നൈയിലും ബെല്ലാരിയിലും അന്വേഷണം വീണ്ടും നടത്താൻ എസ്ഐടി ആലോചിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇഴകീറി പരിശോധിച്ച് എസ്.ഐ.ടി. കൊടിമര പ്രതിഷ്ഠയില്‍ എസ്.ഐ.ടി കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കൊടിമരത്തില്‍ പ്രത്യേക അന്വേഷണം കോടതി തീരുമാനം അനുസരിച്ച്. കൊടിമരം മാറ്റിയതില്‍ ചില വിവരങ്ങള്‍ എസ്.ഐ.ടി കണ്ടെത്തി. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. കോടതി അനുവദിച്ചാല്‍ പ്രത്യേകം കേസ് എടുക്കും.

ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഇ ഡിയും നടപടികൾ കടുപ്പിക്കുകയാണ്. ആടിയ ശിഷ്ടം നെയ് വില്പനയിലെ ക്രമക്കേട് വിവരങ്ങൾ ഇഡി ശേഖരിച്ചു. മുൻ കീഴ്ശാന്തി സുനിൽകുമാർ പോറ്റിയെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി ഇടപെടൽ. സ്വർണ്ണകൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തയാഴ്ച ചോദ്യം ചെയ്യാനും നീക്കമുണ്ട്.

Ads by Google
Sunday 08 Feb 2026 08.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW