-->
പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലേക്ക് യാത്രതിരിച്ചു. ദില്ലിയിൽനിന്ന് രാവിലെയോടെയാണ് മോദി പുറപ്പെട്ടത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി മലേഷ്യയിലെത്തുന്നത്.
മലേഷ്യൻ സമയം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വിമാനത്താവളത്തിൽ നരേന്ദ്രമോദിക്ക് സ്വീകരണം നൽകും. ഇതിന് ശേഷം ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും. നാളെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യക്കും മലേഷ്യയ്ക്കും ഇടയിൽ വ്യാപാര ബന്ധം ശക്തമാക്കുന്നതടക്കമുളള ചർച്ചകൾ നടക്കും.