Sunday, March 15, 2026 Last Updated 50 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 02.22 PM

പാലക്കാട് വഴിയിലെ കുഴിയിൽ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നി ലോറിയുടെ മുന്നിൽ വീണ 29 കാരന് ദാരുണാന്ത്യം

palakkad

കൊഴിഞ്ഞാമ്പാറ: പാലക്കാട് - പൊള്ളാച്ചി സംസ്ഥാനാന്തര പാതയിലെ കുഴികൾ വീണ്ടും ഒരു ജീവൻ കൂടി കവർന്നു. റോഡിലെ വലിയ കുഴിയിൽ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നി ലോറിയുടെ മുന്നിൽ വീണ യുവാവ് മരിച്ചു. കൊടുമ്പ് എജിഎം എയുപി സ്കൂളിനു സമീപം താമസിക്കുന്ന ലക്ഷ്മണന്റെ മകൻ ശങ്കർ (29) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കൊഴിഞ്ഞാമ്പാറ അത്തിക്കോട് കുളത്തിന് സമീപത്തായിരുന്നു അപകടം.

തമിഴ്‌നാട് ചാവടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശങ്കർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അത്തിക്കോട് എത്തിയപ്പോൾ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശങ്കറിന്റെ ശരീരത്തിലൂടെ തൊട്ടുപിന്നാലെ വന്ന ലോറി കയറിയിറങ്ങി. ശങ്കർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ശാന്തിയാണ് അമ്മ. സഹോദരി: അശ്വതി.

തുടർച്ചയായി അപകടങ്ങളും മരണങ്ങളും നടന്നിട്ടും റോഡ് നന്നാക്കാൻ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വലിയ ജനരോഷമാണ് ഉയർന്നത്. അപകടത്തിന് പിന്നാലെ വൈകിട്ട് അഞ്ചുമണിയോടെ ജനകീയ സമരസമിതി സംസ്ഥാനാന്തര പാത ഉപരോധിച്ചു. രണ്ട് മണിക്കൂറോളം ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

Ads by Google
Saturday 07 Feb 2026 02.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW