Saturday, March 14, 2026 Last Updated 55 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 01.25 PM

ആ പൂവില്‍പ്പനക്കാരി പെണ്‍കുട്ടി എന്റെ ഒരു ദിവസം മനോഹരമാക്കി: അനുഭവം പങ്കുവച്ച് യുവതി

woman, heartwarming, post, flower, seller

വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ ചിലതൊക്കെ കാണികളുടെ ഹൃദയം കീഴടക്കാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ മനോഹരമായ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാം യൂസറായ മഹേക് ഷായാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മഹേക്കും യുവതിയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയില്‍ കാണുന്നത്. 'ലോകം മുഴുവന്‍ നിങ്ങളോട് ക്രൂരത കാണിക്കുമ്പോഴും ദയ കാണിക്കുക എന്നതാണ് നിങ്ങള്‍ക്ക് ആര്‍ജ്ജിച്ചെടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ കഴിവ്' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ആ സ്ത്രീ ട്രാഫിക് സിഗ്‌നലുകളില്‍ പൂക്കള്‍ വില്‍ക്കുകയായിരുന്നു എന്നും മഹേക് പറയുന്നു. 'ഞാന്‍ സാധാരണയായി പൂക്കള്‍ ഇഷ്ടപ്പെടാത്ത ആളാണ്. ഒരു പെണ്‍കുട്ടി പൂക്കള്‍ ഇഷ്ടപ്പെടാത്തത് സാധാരണമല്ലെന്നും എനിക്കറിയാം, പക്ഷേ പൂക്കള്‍ ഒരു ദിവസം കൊണ്ട് വാടിപ്പോകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, അത് എന്നെ സങ്കടപ്പെടുത്തും, അതിനാല്‍ തന്നെ എനിക്ക് ആ പൂവ് വേണ്ടായിരുന്നു, പക്ഷേ ഞാനറിയാതെ തന്നെ അവള്‍ എന്റെ ദിവസം ശരിക്കും മനോഹരമാക്കി മാറ്റി' എന്നാണ് മഹേക് കുറിച്ചിരിക്കുന്നത്.

പൂക്കള്‍ വേണ്ടെന്ന് പറഞ്ഞിട്ടും പൂവില്പനക്കാരി അവളുടെ കയ്യിലേക്ക് പൂക്കള്‍ പിടിപ്പിക്കുന്നത് കാണാം. വിലയെത്രയാണ് എന്ന് ചോദിക്കുമ്പോള്‍ ഇഷ്ടമുള്ളത് തന്നാല്‍ മതി എന്നാണ് പറയുന്നത്. അവിടെ നിന്നും പൂക്കള്‍ വിറ്റ് നടന്നു മറയുന്നതിന് മുമ്പായി യാത്രക്കാര്‍ നല്‍കുന്ന പണം പുഞ്ചിരിയോടെ വാങ്ങുന്ന യുവതിയെ കാണാം. 'ഇഷ്ടമില്ലെങ്കിലും അവരില്‍ നിന്ന് പൂക്കള്‍ വാങ്ങിക്കാം, കാരണം അത് അവര്‍ക്ക് സന്തോഷം നല്‍കുന്നു' എന്നാണ് മഹേക് പറയുന്നത്. 22 മില്ല്യണിലധികം പേരാണ് ഈ മനോഹരമായ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കിയിട്ടുണ്ട്.

Ads by Google
Saturday 07 Feb 2026 01.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW