Monday, March 16, 2026 Last Updated 23 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 10.46 AM

തിരുവനന്തപുരത്ത് പാർക്കിംഗ് തർക്കത്തിൽ അമ്മാവൻ കൈകൾ വെട്ടിമുറിച്ച സംഭവം; യുവതിയുടെ നില ഗുരുതരം

on

കിളിമാനൂർ: പാർക്കിംഗ് തർക്കത്തിൽ അമ്മാവൻ കൈകൾ വെട്ടിമുറിച്ച യുവതിയുടെ നില ഗുരുതരം. കിളിമാനൂർ സ്വദേശിനി സിന്ധുവിനാണ് (38) വെട്ടേറ്റത്. യുവതിയുടെ ഇരുകൈകളിലും വെട്ടേറ്റു. സംഭവത്തിൽ സിന്ധുവിന്റെ അമ്മാവൻ മണിക്കുട്ടനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഇരുകൈകൾക്കും ഗുരുതരമായി പരിക്കേറ്റ സിന്ധു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

മകളെ ട്യൂഷന് വിട്ടശേഷം മടങ്ങിയെത്തിയ സിന്ധു മണിക്കുട്ടന്റെ വീടിന് സമീപത്താണ് സ്‌കൂട്ടർ നിർത്തിയത്. ഇതിനെ പ്രതി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയുമായി എത്തിയ മണിക്കുട്ടൻ സിന്ധുവിനെ വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സിന്ധുവിന്റെ ഇരുകൈകൾക്കും ആഴത്തിൽ വെട്ടേറ്റത്.

നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ സിന്ധുവിനെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ മണിക്കുട്ടനെ കണ്ടെത്താൻ കിളിമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW