Tuesday, March 17, 2026 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 05.56 PM

6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

uploads/news/2026/02/824265/4.gif
photo - facebook

കോഴിക്കോട് : ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ പൂവാട്ട് പറമ്പ് ആനകുഴിക്കര സ്വദേശി കുന്നുമ്മൽ വീട്ടിൽ സുനീഷ് (30‌) പൊലീസ് പിടിയിൽ. 2025 ജൂൺ മാസം മുതൽ 2026 ജനുവരി 9 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി അതിജീവിതയ്ക്ക് നേരെ ആവർത്തിച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.

ചൈൽഡ് ലൈനിന്റെ റിപ്പോർട്ട് പ്രകാരം മാവൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പ്രതി പിടിയിലായത്. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ വിനേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ രമേഷ്, സലീം മുട്ടത്ത്, എസ്‌സിപിഒ ഷിബു ഓമശ്ശേരി സിപിഒ വിഗിൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Ads by Google
Friday 06 Feb 2026 05.56 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW