Sunday, March 15, 2026 Last Updated 22 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 05.20 PM

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: 'ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല : കെ കെ രാ​ഗേഷ്

uploads/news/2026/02/824264/3.gif
photo - facebook

കണ്ണൂർ: കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നതെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാ​ഗേഷ്. പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നു. ഇടതുപക്ഷ ലേബലിട്ട് പലരും വന്നു. പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാ​ഗേഷ് ആരോപിച്ചു.

എല്ലാവരും കൂടിയാലോചിച്ചാണ് കെ പി മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത്. രക്തസാക്ഷി ഫണ്ട് അല്ല കുഞ്ഞികൃഷ്ണന്റെ പ്രശ്‌നം. മധുസൂദനനോടുള്ള പക വളര്‍ന്നു. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയില്‍ പറഞ്ഞത് എല്ലാം അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ചിലത് അംഗീകരിച്ചിട്ടുണ്ട്. പാര്‍ട്ടി നിയോഗിച്ച ഓഡിറ്റര്‍മാര്‍ കുഞ്ഞികൃഷ്ണന്റെ കണക്ക് ശരിയല്ല എന്ന് പറഞ്ഞു. 91 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നത് കുഞ്ഞികൃഷ്ണന്റെ ഭാവനാ വിലാസം മാത്രമാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി.

പക മൂത്ത് അന്ധത ബാധിച്ചത് പോലെയെന്നും വിമർശനം. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നാണ് രാ​ഗേഷിന്റെ വിശദീകരണം. ചാനലുകള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നും പാര്‍ട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും കെക രാഗേഷ് വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Ads by Google
Friday 06 Feb 2026 05.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW