Sunday, March 15, 2026 Last Updated 40 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 03.35 PM

ആംബുലൻസ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം ; സംഭവം ​​കോട്ടയത്ത്

uploads/news/2026/02/824258/accident-images.gif
photo; representative image

കോട്ടയം : പൊന്‍കുന്നത്ത് ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം . തമിഴ്‌നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യന്‍ (67) ആണ് മരിച്ചത് . റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് .

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് മുരുകദാസിനെ ഇടിക്കുകയായിരുന്നു. ഇതോടെ ഇദ്ദേഹം റോഡിന് നടുവിലേക്ക് തെറിച്ചുവീണു.

ഗുരുതര പരിക്കേറ്റ മുരുകദാസിനെ ഉടൻ തന്നെ ഇതേ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊൻകുന്നം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Ads by Google
Friday 06 Feb 2026 03.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW