Sunday, March 15, 2026 Last Updated 36 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 03.25 PM

സ്വർണവില കൂടുതൽ ഇടിഞ്ഞു; ആശങ്കയിൽ നിക്ഷേപകർ

uploads/news/2026/02/824256/00.gif
photo; representative image

തിരുവനന്തപുരം : സ്വർണവില ആഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ച് കൂടുതൽ ഇടിഞ്ഞു. കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 190 രൂപ താഴ്ന്ന് വില 13,965 രൂപയായി. 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 19,440 രൂപ; ഗ്രാമിന് 2,430 രൂപ.

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13965 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11475 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8935 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5675 രൂപ. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത . വെള്ളിയുടെ വില റെക്കോർഡിലാണ്, ഇന്ന് ഒരു ​ഗ്രാം വെള്ളിയുടെ വില 275 രൂപ.

വ്യാഴാഴ്ച സർവ്വ റെക്കോർഡുകളും തകർത്ത് സ്വർണവില സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പ് നടത്തിയിരുന്നു. എന്നാൽ തുടർന്നിങ്ങോട്ട് വില ഇടിഞ്ഞു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. വില കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്.

Ads by Google
Friday 06 Feb 2026 03.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW