Friday, March 13, 2026 Last Updated 48 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 12.46 PM

മൊബൈലില്‍ ഒരു ക്ലിക്ക്;മുഖത്ത് വിരിഞ്ഞതോ ആയിരം വോള്‍ട്ടിന്റെ ചിരി,ടണ്‍ കണക്കിന് നിഷ്കളങ്കത; ബ്ലിങ്കിറ്റില്‍ ആദ്യമായി ഓര്‍ഡര്‍ ചെയ്ത് അമ്മ, വീഡിയോ പങ്കിട്ട് മകള്‍, വൈറലാക്കി കാഴ്ച്ചക്കാര്‍

uploads/news/2026/02/824244/Untitled-6.jpg
Indian mothers joyful reaction after she placed first order on Blinkit (Image Source: Instagram)

ഒറ്റ ക്ലിക്കിലൂടെ ലോകം മുഴുവന്‍ കൈപ്പിടിയില്‍ ഒതുക്കാവുന്ന ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. ഓരോ നിമിഷവും സാങ്കേതികവിദ്യ മാറിമറിയുകയാണ്. അതിനൊപ്പം എത്തിപ്പെടാനുള്ള ഓട്ടത്തിലാണ് ഇന്നത്തെ സമൂഹം. ഞൊടിയിടയില്‍ മാറിമറിയുന്ന ടെക്നോളജിയെക്കുറിച്ച് അറിയാനും പഠിക്കാനും ഏറ്റവും ബുദ്ധിമുട്ടുന്നത് പ്രായമായവരാണ്. ആകാംക്ഷയും ഇഷ്ടവുമുള്ളവര്‍ ഈ മാറ്റങ്ങള്‍ പഠിക്കാനുള്ള അശ്രാന്ത പരിശ്രമം നടത്താറുണ്ട്. ആ സൗകര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാറുമുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു അമ്മയുടെ നിഷ്കളങ്കമായ സന്തോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രണാലി എന്ന യൂസർ ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ സ്വന്തം അമ്മയുടേത് തന്നെയാണ്. സാധനങ്ങള്‍ വാങ്ങാൻ കടയില്‍ പോകേണ്ടി വരുമെന്ന് കരുതിയിരുന്ന അമ്മയ്ക്ക് മുന്നിലേക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ഓർഡർ ചെയ്ത സാധനങ്ങളെത്തുന്നത് വീഡിയോയില്‍ കാണാം. ഓണ്‍ലൈൻ ഷോപ്പിംഗിന്റെ വേഗത കണ്ട് അമ്പരന്ന ആ അമ്മയുടെ സന്തോഷവും അത്ഭുതവുമാണ് കാഴ്ച്ചക്കാരുടെ ഹൃദയം കീഴടക്കുന്നത്.
അമ്മ ആദ്യമായി ബ്ലിങ്കിറ്റ് ആപ്പിലൂടെ സാധനങ്ങള്‍ ഓർഡർ ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. മകള്‍ പറഞ്ഞുതന്ന നിർദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ഓരോ സ്റ്റെപ്പും ശ്രദ്ധയോടെ പൂർത്തിയാക്കിയ അമ്മ, ഒടുവില്‍ ‘ഓർഡർ പ്ലേസ്ഡ്’ എന്ന സന്ദേശം സ്ക്രീനില്‍ തെളിഞ്ഞതും കുഞ്ഞുങ്ങളെപ്പോലെ തുള്ളിച്ചാടുന്നതും കാണാം.
ആദ്യമായി തനിയെ ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിന്റെ ആവേശവും ആ അമ്മയില്‍ കാണാം. തനിയെ സാധനം ഓർഡർ ചെയ്ത് മകളെ അമ്പരപ്പിക്കുന്ന സന്തോഷവും ആ അമ്മയുടെ മുഖത്തുണ്ട്. ‘‘നിഷ്കളങ്കരായ മാതാപിതാക്കളുടെ അവസാനത്തെ തലമുറയാണ് അവർ. എങ്ങനെ ഓർഡർ ചെയ്യണമെന്ന് ഞങ്ങളോട് ചോദിക്കാതെ തന്നെ ‘ലെറ്റ്സ് ബ്ലിങ്കിറ്റി’ല്‍ നിന്ന് ആദ്യമായി ഓർഡർ നല്‍കിയതില്‍ അവർ ഏറെ സന്തോഷത്തിലാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെ വേഗത സാധാരണക്കാരിലേക്ക് എങ്ങനെ എത്തുന്നു എന്നതിന്റെ ഏറ്റവും വലിയ നിഷ്കളങ്കവും സുന്ദരവുമായ കാഴ്ചയായി ഈ വീഡിയോ മാറുന്നുണ്ട്. വീഡിയോ കണ്ടിരിക്കുന്നവരുടെ മുഖത്ത് പോലും ചിരി വരുമെന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട.
വീഡിയോ വൈറലായതോടെ ആയിരക്കണക്കിന് ആളുകള്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘നമ്മുടെ അമ്മമാർ പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാണ്, മിനിറ്റുകള്‍ക്കുള്ളില്‍ ഡെലിവറി എത്തുന്ന ആപ്പുകള്‍ നമുക്ക് സൗകര്യമായിരിക്കാം, പക്ഷേ അവർക്കത് വലിയൊരു മാജിക് ആണ്..., ആ മുഖത്തെ സന്തോഷം തന്നെയാണ് മറ്റെന്തിനേക്കാളും വലുത്...’ എന്നിങ്ങനെയാണ് കമന്റുകള്‍.

Ads by Google
Friday 06 Feb 2026 12.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW