-->
നടനും മോഡലുമായ മുകേഷ് രവിക്കൊപ്പമുളള ചിത്രവുമായി ശിവാംഗി; പ്രണയമോ ,പുതിയ പാട്ടോ? ചര്‍ച്ചയായി ചിത്രം
ഗായിക ശിവാംഗി കൃഷ്ണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടനും മോഡലുമായ മുകേഷ് രവിക്കൊപ്പമുളള ശിവാംഗിയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മുകേഷിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ശിവാംഗിയെ ചിത്രത്തില്‍ കാണാം. ചിത്രത്തിനെപ്പം ഒരു ലവ് ഇമോജി മാത്രമാണ് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഈ ചിത്രമാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
ശിവാംഗിയില്‍ നിന്ന് വലിയൊരു അറിയിപ്പ് ഉടനുണ്ടാകുമെന്നാണ് ചില ആരാധകര്‍ കുറിക്കുന്നത്. ശിവാംഗിക്ക് ആശംസകളറിയിക്കുന്നവരുമുണ്ട്. അതേസമയം പുതിയ ആല്‍ബത്തിന്റെ പ്രഖ്യാപനമാണ് ഉണ്ടാവാന്‍ പോകുന്നതെന്നും ആരാധകര്‍ കുറിക്കുന്നു. ശിവാംഗിയുടെയും മുകേഷിന്റെയും പുതിയ ആല്‍ബം ട്രാക്കിനായി കാത്തിരിക്കുകയാണ് എന്നും ആരാധകര്‍ കുറിക്കുന്നുണ്ട്.
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് ശിവാംഗി പങ്കുവെച്ച ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. ഏറ്റവും മനോഹരമായ ഫ്രെയിം എന്നാണ് ഗായകന്‍ അനൂപ് ശങ്കര്‍ കമന്റായി കുറിച്ചത്.
നടനും മോഡലുമായ മുകേഷ് രവി 2023 ലെ മിസ്റ്റര്‍ ഇന്ത്യ ജേതാവാണ്. രാജനാഥന്‍ പെരിയസാമി സംവിധാനം ചെയ്ത സിനിമയിലും മുകേഷ് അഭിനയിച്ചിട്ടുണ്ട്. ഗായകരായ ബിന്നിയുടെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണ. ഒരു തമിഴ. റിയാലിറ്റി ഷോയിലൂടെയാണ് ശിവാംഗി പ്രശസ്തയാകുന്നത്. പിന്നീട് ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ പിന്നണിഗാനരംഗത്തെത്തി. ഡോണ്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.
നടന്‍ ജഗതി ശ്രീകുമാറിന് ഒപ്പമുളള ഓര്‍മകള്‍ പങ്കുവെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് ജഗതി ശ്രീകുമാറെന്നും സിനിമാ ജീവിതത്തിലെ കൃത്യനിഷ്ഠയാണ് ജഗതി അപകടത്തില്‍പ്പെടാന്‍ ഇടയാക്കിയതെന്നും സിദ്ധു പനയ്ക്കല്‍ പറയുന്നു. ഷൂട്ടിങ് കഴിഞ്ഞ് വളരെ ലേറ്റായി വിശ്രമം പോലുമില്ലാതെ ഒരു ലൊക്കേഷനില്‍ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഷൂട്ടിങ് വൈകിയാല്‍ സംവിധായകനും നിര്‍മാതാവിനും ഉണ്ടാകുന്ന ബുദ്ധിമുട്ട് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അന്ന് അദ്ദേഹം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനോട് വരാന്‍ അല്‍പം വൈകും എന്ന് വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ ആ അപകടം ഒഴിവാക്കാമായിരുന്നു എന്നും സിദ്ധു പനയ്ക്കല്‍ പറയുന്നു.
സിദ്ധു പനയ്ക്കലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കന്യാകുമാരി എക്‌സപ്രസ് എന്ന പടത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ അമ്പിളി ചേട്ടനുമായി സംസാരിക്കുകയാണ് ഞാന്‍. ഡേറ്റിന്റെ കാര്യങ്ങള്‍ ആവാം. മലയാള സിനിമയില്‍ ഒരിക്കലും പകരം വെക്കാനില്ലാത്ത പ്രതിഭ. ചട്ടമ്പി കല്യാണി എന്ന ശ്രീകുമാരന്‍ തമ്പി സാറിന്റെ പടത്തില്‍ തുടങ്ങി 2012 മാര്‍ച്ച് പത്തിന് മലപ്പുറത്ത് ദേശീയപാതയില്‍ തേഞ്ഞിപ്പാലത്തിന് അടുത്തുളള പാണാമ്പ്രയില്‍ അപകടം നടക്കുന്നത് വരെ ഒരു ഹാസ്യ താരവും ജഗതി എന്ന അത്ഭുതപ്രതിഭയ്ക്ക് മുകളില്‍ പോയിട്ടില്ല. അപകടം നടന്ന് പത്തുവര്‍ഷത്തിന്‌ശേഷം 2022 മെയ് ഒന്നിന് റിലീസായ ദി ബ്രെയിന്‍ എന്ന സിനിമയിലൂടെ ഒരു തിരിച്ചുവരവും നടത്തി അദ്ദേഹം.
ഹാസ്യം മാത്രമമല്ല റോഷന്‍ ആന്‍ഡ്രൂസിന്റെ ഉദയനാണ് താരം എന്ന പടത്തില്‍ ശ്രീനിവാസന്‍ സാറിനെ അമ്പിളി ചേട്ടന്‍ പഠിപ്പിക്കുന്ന നവരസങ്ങളും അദ്ദേഹം സ്വയം കണ്ടുപിടിച്ച മൂന്ന് രസങ്ങളും പോലെ എല്ലാതരത്തിലുളള ക്യാരക്ടറുകളും അദ്ദേഹം അഭിനയിക്കുകയും അതിലൊക്കെ തിളങ്ങുകയും ചെയ്തു.
സിനിമാ ജീവിതത്തിലെ വലിയ കൃത്യനിഷ്ഠയാണ് അദ്ദേഹം ഈ അപകടത്തില്‍ പെടാന്‍ കാരണമായത് എന്നാണ് എന്റെ പക്ഷം. സാധാരണ വളരെ ലേറ്റ് ആയി ഷൂട്ടിംഗ് കഴിഞ്ഞ് വേറെ ലൊക്കേഷനിലേക്ക് പോകേണ്ടി വരികയാണെങ്കില്‍ ആര്‍ട്ടിസ്റ്റ് അടുത്ത ലൊക്കേഷനിലേക്ക് വിളിച്ചു പറയും. ഇവിടെ വളരെ ലേറ്റ് ആയാണ് കഴിഞ്ഞത് നാളെ ഉച്ചവരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം ഞാന്‍ രാവിലെ പുറപ്പെട്ടോളാം എന്ന്. വേറെ മാര്‍ഗം ഇല്ലാത്തതുകൊണ്ട് എല്ലാ നിര്‍മാതാക്കളും സംവിധായകരും അത് സമ്മതിച്ചു കൊടുക്കുകയും ചെയ്യും. ഷൂട്ടിംഗ് നടക്കേണ്ട ലൊക്കേഷനുകളില്‍ ചിലപ്പോള്‍ ആ ദിവസം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. കാരണം രാത്രി ലേറ്റായി വിവരം അറിഞ്ഞാല്‍ പിറ്റേന്ന് രാവലെ ഷൂട്ടിങ്ങിന് സീന്‍ മാറ്റിയാല്‍ അതിലേക്ക് വേണ്ട ആര്‍ട്ടിസ്റ്റുകളെ ചിലപ്പോള്‍ കണ്ടെത്താന്‍ പറ്റി എന്ന് വരില്ല. ചില ലൊക്കേഷനുകളില്‍ അഡ്ജസ്റ്റ് ചെയ്യാനും പറ്റും.
എല്ലാ ആർട്ടിസ്റ്റുകളെ പോലെ തന്നെ അമ്പിളി ചേട്ടനും ഒരു സെക്കൻഡ് പോലും ലൊക്കേഷനിൽ ആരും തനിക്കു വേണ്ടി വെയിറ്റ് ചെയ്യരുത് എന്ന് കരുതുന്ന ആളാണ്. അമ്പിളി ചേട്ടൻ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ലെനിൻ രാജേന്ദ്രൻ സാർ പിറ്റേന്ന് ഉച്ചവരെയൊക്കെ ഷൂട്ടിംഗ് അഡ്ജസ്റ്റ് ചെയ്യുമായിരിക്കും.
അര ദിവസം പോയാൽ ആ പ്രൊഡ്യൂസർക്കും ഡയറക്ടർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും മനസ്സിലാക്കി രാത്രിതന്നെ പുറപ്പെടുകയായിരുന്നു അമ്പിളി ചേട്ടൻ. ഷൂട്ടിങ്ങിനു വേണ്ടി രാവും പകലും ഓടിക്കൊണ്ടിരുന്ന ഡ്രൈവർ ആ രാത്രിയിലെ ഓട്ടത്തിനിടയിൽ കണ്ണൊന്നു ചിമ്മിയപ്പോൾ നമുക്ക് നഷ്ടമായത് പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭയെയാണ്.
ചട്ടമ്പി കല്യാണി എന്ന നസീർ സാറിന്റെ സിനിമയിൽ അഭിനയം തുടങ്ങിയ അദ്ദേഹം കൃത്യനിഷ്ഠ പഠിച്ചത് ആ വലിയ കലാകാരനിൽ നിന്നായിരിക്കണം.
അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത്, തന്നെ സഹായിച്ചവരെയൊന്നും അമ്പിളി ചേട്ടൻ മറന്നിട്ടില്ല എന്ന കാര്യത്തിന് ഒരിക്കൽ സാക്ഷിയാണ് ഞാൻ. രാവണൻ എന്ന കലാഭവൻ മണി നായകനായ പടത്തിൽ അഭിനയിക്കാൻ അമ്പിളി ചേട്ടന്റെ ഡേറ്റ് വാങ്ങാൻ പോയത് ഞാനും അരോമ മണി സാറും കൂടിയാണ്. അമ്പിളിച്ചേട്ടന്റെ വീട്ടിലെത്തി കാര്യങ്ങൾ സംസാരിച്ചു കഴിഞ്ഞതിനു ശേഷം ശമ്പളത്തിന്റെ കാര്യം ഞാൻ ചോദിച്ചു.
അദ്ദേഹം നല്ല പൈസ വാങ്ങുന്ന സമയമാണ്. പക്ഷേ പറഞ്ഞ മറുപടി മണിച്ചേട്ടനോട് (അരോമ മണി സാർ )ഞാൻ ശമ്പളം പറയില്ല എന്താണെന്ന് വെച്ചാൽ ചേട്ടൻ തന്നാൽ മതി എന്നാണ്.
വേറെ ഒരു സിനിമയ്ക്കും എനിക്ക് ഈ അനുഭവം ഉണ്ട്. ആ സിനിമയ്ക്ക് വേണ്ടി 30 ദിവസത്തേക്ക് അദ്ദേഹത്തിനോട് സംസാരിച്ച ഒരു എമൗണ്ട് ഫിക്സ് ചെയ്തു. പല സിനിമകളിൽ ഒരേസമയം അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലമായതിനാൽ നമ്മുടെ സെറ്റിൽ നിന്ന് പല സെറ്റിലേക്കും അഡ്ജസ്റ്റ് ചെയ്ത് പോകേണ്ടി വന്നിട്ടുണ്ട്.
ഡബ്ബിങ് സമയത്ത് ഞാൻ നോക്കിയപ്പോൾ 8 ദിവസം കുറച്ചാണ് നമ്മുടെ പടത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ വിവരം അദ്ദേഹത്തോട് പറഞ്ഞു. എത്ര ദിവസം ഈ പടത്തിൽ അഭിനയിച്ചു എന്നൊന്നും അദ്ദേഹത്തിന് ഓർമ്മയില്ല. അത് ഞാൻ ഓർമ്മപ്പെടുത്തിയപ്പോൾ അദ്ദേഹം ഒരു എമൗണ്ട് കുറച്ചു മതി എന്നു പറഞ്ഞു. അധികം ആരും അങ്ങനെ ചെയ്യുന്നതല്ല.
തിരുവനന്തപുരത്ത് ഞാൻ വീട് വാങ്ങിക്കുന്ന സമയത്ത് ഞാൻ ഓഗസ്റ്റ് 15 എന്ന മമ്മൂട്ടി സാർ- അരോമ- ഷാജി കൈലാസ് ചേട്ടൻ, പടത്തിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് അമ്പിളി ചേട്ടനും അഭിനയിക്കുന്നുണ്ട് ആ പടത്തിൽ. ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചു ഒരു അമ്പതിനായിരം രൂപയുടെ ചെക്ക് എഴുതി എനിക്ക് തന്നു. ഒരു ഭവനം നിർമ്മിക്കുന്നുണ്ട് എന്നറിഞ്ഞു ഇതിരിക്കട്ടെ. ആരു പറഞ്ഞു എന്ന് ചോദിച്ചു ഞാൻ. ഡ്രൈവർ ഉദയനാണ് എന്റെ വീടിന്റെ കാര്യം അദ്ദേഹത്തോട് പറഞ്ഞത്.
ഓർക്കുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഞാൻ വീട്ടിൽ ഉള്ളപ്പോൾ പഴയ സിനിമ ആൽബങ്ങൾ, ഡിജിറ്റൽ ഡയറിയും സെൽഫോണും ഒന്നും ഇല്ലാത്ത കാലത്ത് സ്ക്രിപ്ബ്ലിംഗ് പാഡുകളിൽ എഴുതി വച്ചിരിക്കുന്ന പഴയ സിനിമകളുടെ ആർട്ടിസ്റ്റുകളുടെയും ടെക്നീഷ്യന്മാരുടെയും ഒക്കെ പേരുകൾ നോക്കാറുണ്ട്. അങ്ങിനെ ആൽബം നോക്കിക്കൊണ്ടിരുന്നപ്പോൾ കിട്ടിയതാണ് അമ്പിളി ചേട്ടനോടൊപ്പം ഉള്ള ഈ ഫോട്ടോ ഒപ്പം കുറച്ച് ഓർമകളും.