-->
ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകുള്ള താരമാണ് പേര്‍ളി മാണി. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവൻസറും കൂടിയായ താരം തന്റെ വീട്ടുവിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റോറി വൈറലായിരുന്നു. കയ്യിൽ കനുലയുമായി പേഷ്യന്റ് ഗൗണിൽ കിടക്കുന്ന പേളിയായിരുന്നു വീഡിയോയിൽ. പേളിയോട് യാത്ര പറഞ്ഞ് പോകുന്ന മൂത്ത മകൾ നിലയേയും വീഡിയോയിൽ കാണാം. എന്താണ് സംഭവിച്ചതെന്ന് ചോദ്യം കൊണ്ട് പേർളിയുടെ ഇൻബോക്സ് നിറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനുള്ള മറുപടി നൽകുകയാണ് പേർളി.
'എനിക്ക് ഒരുപാട് മെസേജുകൾ ഇൻബോക്സിൽ വന്നു. ഇത്രയധികം മെസേജുകൾ ലാസ്റ്റ് എനിക്ക് ലഭിച്ചത് കല്യാണത്തിന്റെ സമയത്താണ്. ഒരുപാട് പേർ ഞാൻ ഓക്കെയാണോ എന്താണ് സംഭവിച്ചത് എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിട്ടുണ്ട്. മെസേജുകൾ കണ്ടപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാണെന്ന സ്റ്റോറി ഇടേണ്ടിയിരുന്നില്ലെന്ന് തോന്നി.
എന്നെ കുറിച്ച് കൺസേർൺഡായാണ് മെസേജുകൾ വന്നത്. അത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സ്നേഹം തോന്നി. എനിക്ക് തീരെ സുഖമില്ല. വയറിൽ ഇൻഫക്ഷൻ വന്നതാണ്. ഞാൻ കഴിച്ച ഏതെങ്കിലും ഭക്ഷണം കാരണമാകാം ഇങ്ങനെ സംഭവിച്ചത്. എന്നിരുന്നാലും സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും. എന്റെ ആരോഗ്യം മെച്ചപ്പെടുമ്പോൾ അവർ എന്നെ ഡിസ്ചാർജ് ചെയ്യുമായിരിക്കും. മൂന്ന്, നാല് ദിവസത്തിനുള്ളിൽ ആശുപത്രി വാസം അവസാനിക്കും. ശേഷം കുറച്ച് ദിവസം റെസ്റ്റ് എടുത്താൽ ഞാൻ ഓക്കെയാകും.
പൂർവ്വാധികം ശക്തിയോടെ കൂടുതൽ അലമ്പ് ജോക്ക്സോടെ തിരിച്ച് വരും. അതേ കുറിച്ചാണ് ഞാൻ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നത്.ജയറാമേട്ടന്റെയും കാളിദാസിന്റെയും പേളി മാണി ഷോ എപ്പിസോഡിന് വന്ന കമന്റുകൾ ഞാൻ വായിക്കുകയായിരുന്നു. എല്ലാവരോടും ഒരുപാട് താങ്ക്സ്. ആ എപ്പിസോഡ് ഞാനും ഒരുപാട് എഞ്ചോയ് ചെയ്തു. എല്ലാവരോടും സ്നേഹവും നന്ദിയും. ഇതൊക്കെ എന്ത് നമ്മൾ സ്ട്രോങ്ങല്ലേ', എന്നാണ് പേർളി പറയുന്നത്.