-->
ആലപ്പുഴ: നിയമസഭയില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണെന്ന് ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബി.ജെ.പി. ജനമുന്നേറ്റ സദസ് ആലപ്പുഴയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് ഓരോന്ന് പറയുന്നു. മറുവശത്ത് സി.പി.എം. നേതാക്കള്‍ എഴുന്നേറ്റ് ഓരോന്ന് പറയുന്നു. എന്തുകൊണ്ട് എസ്.ഐ.ടി. കുറ്റപത്രം ഫയല്‍ ചെയ്യുന്നില്ല, എന്തുകൊണ്ട് ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചു ഇതൊന്നും നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നില്ല. എന്‍.ഡി.എ അധികാരത്തില്‍ വന്നാലേ കേരളത്തിന് മുന്നോട്ടുപോകാന്‍ സാധിക്കു. നാട്ടില്‍ ജമാത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമല്ല മതേതരത്വം തീരുമാനിക്കേണ്ടത്. അത് മലയാളികളാണ്.
നന്മയും സമാധാനവും നഷ്‌ടപ്പെടുത്താന്‍ സമ്മതിക്കില്ല. അത് ബി.ജെ.പി വിചാരിച്ചാല്‍ മാത്രമേ സാദ്ധ്യമാകു. വികസിത കേരളം, വിശ്വാസ സംരക്ഷണം, സുരക്ഷിത കേരളം ഇതാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ട് വയ്‌ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ് അധ്യക്ഷത വഹിച്ചു.
സംസ്‌ഥാന ഉപാധ്യക്ഷന്‍ എസ്. സോമന്‍, സംസ്‌ഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍, സംസ്‌ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ പൂന്തുറ ശ്രീകുമാര്‍, സംസ്‌ഥാന വക്‌താവ് ബിബിന്‍ സി. ബാബു, ബി.ജെ.പി ആലപ്പുഴ മേഖല സെക്രട്ടറി പി.കെ. വാസുദേവന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍, മേഖല പ്രഭാരി എം. ഹരി, സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്‌പതി, അഡ്വ. കിഷോര്‍ ബാബു, നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്‍, മേഖല സെക്രട്ടറിമാരായ ജി. വിനോദ്‌കുമാര്‍, പി.കെ. വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.