Saturday, March 14, 2026 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

ധീവരസഭയ്‌ക്ക്‌ സമദൂര നിലപാട്‌

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ അഖില കേരള ധീവരസഭ സമദൂരനിലപാടു സ്വീകരിക്കുമെന്നു ജനറല്‍ സെക്രട്ടറി വി. ദിനകരന്‍. എന്‍.എസ്‌.എസ്‌- എസ്‌.എന്‍.ഡി.പി. ഐക്യം വിജയിക്കില്ലെന്നും ഹിന്ദുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന മറ്റു സമുദായങ്ങളുമായി ആലോചിക്കാതെയാണ്‌ ഇത്തരം പ്രഖ്യപനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 48 മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള ധീവരസമുദായത്തില്‍പ്പെട്ട രാഷ്‌ട്രീയ പ്രവര്‍ത്തകരെ സ്‌ഥാനാര്‍ഥിത്വത്തിനു പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാഷ്‌ട്രീയകാര്യസമിതി പ്രധാനപാര്‍ട്ടികള്‍ക്കു കത്തുനല്‍കി. കോണ്‍ഗ്രസ്‌, ബി.ജെ.പി, സി.പി.എം, സി.പി.ഐ. പാര്‍ട്ടികള്‍ക്കാണ്‌ കത്തു നല്‍കിയത്‌. മലബാര്‍ മേഖലയില്‍ ഒരു സീറ്റ്‌ വിട്ടുതരാന്‍ മുസ്ലിം ലീഗിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW