Saturday, March 14, 2026 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ഇന്നും നാളെയും കേരളത്തില്‍

അങ്കമാലി: ബി.ജെ.പിയുടെ പുതിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഇന്നും നാളെയും കേരളത്തില്‍ സന്ദര്‍ശനം നടത്തും. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 1.45നു നെടുമ്പാശേരിയിലെത്തുന്ന പാര്‍ട്ടി ദേശീയ അധ്യക്ഷനെ സംസ്‌ഥാന നേതൃത്വം സ്വീകരിക്കും. നെടുമ്പാശേരി താജ്‌ ഹോട്ടലില്‍ ഉച്ചയ്‌ക്ക്‌ രണ്ടിനു നടക്കുന്ന ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തിനുശേഷം അങ്കമാലി അഡ്‌ലക്‌സ്‌ കണ്‍വന്‍ഷന്‍ സെന്ററിലെത്തും. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം ബൂത്ത്‌ പ്രസിഡന്റുമാരുടെ യോഗത്തെ നാലിനു നിതിന്‍ നബീന്‍ അഭിസംബോധന ചെയ്യും. വൈകിട്ട്‌ അഞ്ചിനു പാലാരിവട്ടം റെനയ്‌ കൊച്ചിയില്‍ നടക്കുന്ന സംസ്‌ഥാന ഭാരവാഹി യോഗത്തിലും തുടര്‍ന്നു നടക്കുന്ന എന്‍.ഡി.എ. യോഗത്തിലും അദ്ദേഹം പങ്കെടുക്കും. രാത്രിയില്‍ ആര്‍എസ്‌എസ്‌. പ്രാന്ത കാര്യാലയത്തില്‍ സന്ദര്‍ശനം നടത്തും.
നാളെ രാവിലെ 7.30നു കാലടിയില്‍ ആദിശങ്കര ജന്മഭൂമി സന്ദര്‍ശിച്ചശേഷം തൃശൂരിലെത്തി നഗരത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചുവരെഴുത്ത്‌ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകും. 10.30നു തൃശൂര്‍ ഹയാത്ത്‌ റീജന്‍സിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുബജറ്റ്‌ ചര്‍ച്ചയില്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക്‌ ഒന്നിനു ബി.ജെ.പി. ജില്ലാ ഓഫീസില്‍ നടക്കുന്ന തൃശൂര്‍ നിയമസഭാ മണ്ഡല നേതൃയോഗത്തില്‍ പങ്കെടുത്തശേഷം വൈകിട്ട്‌ എട്ടോടെ നെടുമ്പാശേരി വഴി ന്യൂഡല്‍ഹിയിലേക്കു മടങ്ങും.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW