Friday, March 13, 2026 Last Updated 44 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 04.39 PM

വ്‌ളോഗേഴ്‌സിനു മുന്നില്‍ ബാങ്ക് ബാലന്‍സ് കാണിച്ച് ആറാട്ടണ്ണന്‍

bank, balance

മോഹന്‍ലാല്‍ നായകനായ ' ആറാട്ട്' എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ വ്യക്തിയാണ് ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ ആറാട്ടണ്ണന്‍ തന്റെ ബാങ്ക് ബാലന്‍സ് വെളിപ്പെടുത്തുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സന്തോഷ് വർക്കിയുടെ ബാങ്ക് ബാലൻസ് ഏകദേശം അഞ്ചര ലക്ഷം രൂപയാണ്. തിയറ്ററിൽ സിനിമ കാണാനെത്തിയ ആറാട്ടണ്ണൻ യൂട്യൂബ് വ്ലോഗേഴ്സിനു മുന്നിലാണ് തന്റെ ബാലൻസ് വെളിപ്പെടുത്തിയത്. 5,61,821 രൂപയാണ് അക്കൗണ്ടിലുള്ളത്. ഇതു തന്നെ സംബന്ധിച്ചടത്തോളം വളരെ ചെറിയ തുകയാണെന്നും തന്റെ ബാങ്ക് ബാലൻസ് അല്ലെന്നും ആറാട്ടണ്ണൻ പറയുന്നു. വെറുതെ ചെലവഴിക്കുന്നതിനു മാത്രമാണ് ഈ തുകയെന്നുമാണ് ആറാട്ടണ്ണൻ വ്യക്തമാക്കുന്നത്.

മമ്മൂട്ടിയുടെ ‘ബസൂക്ക’ എന്ന സിനിമയിലൂടെ സന്തോഷ് വർക്കി അഭിനയ രംഗത്തുമെത്തി. ഇതിനിടെ ചില വിവാദങ്ങളിലും ഇയാൾ ഉൾപ്പെട്ടിരുന്നു. സിനിമാ നടിമാർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW