Sunday, March 15, 2026 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 02.41 PM

രക്തസാക്ഷി വിഷ്ണുവിന്‍റെ സഹോദരൻ വി വി വിനോദ് കോണ്‍ഗ്രസിൽ ചേര്‍ന്നു

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിനോദിനെയും ഒപ്പമുള്ളവരെയും ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്.
v v vinod, congress

തിരുവനന്തപുരം വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്‍റെ സഹോദരനും സിപിഎം ബ്രാഞ്ചംഗവുമായി വി വി വിനോദ് കോണ്‍ഗ്രസിൽ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിനോദിനെയും ഒപ്പമുള്ളവരെയും ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്.

വിഷ്ണുവിന്‍റെ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തെന്ന് വിനോദ് ആരോപിച്ചിരുന്നു. ഫണ്ട് തിരിമറിയിൽ പാര്‍ട്ടി നടപടിയെടുത്തായളെ സിഐടിയു ജില്ലാ സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകിയതിൽ പ്രതിഷേധിച്ചാണ് വിനോദ് സിപിഎം വിട്ടത്. സിപിഎം രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW