-->
മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമായിരുന്നു ' കാഴ്ച'. ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2004ല്‍ ആണ് റിലീസ് ചെയ്തത്. ഗുജറാത്ത് ഭൂകമ്പത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കൊച്ചുണ്ടാപ്രിയുടെയും കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റര്‍ മാധവന്റെയും കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ ഒരു നോവായി അവശേഷിക്കുകയാണ്. ചിത്രത്തില്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. യഷ് ഗവ്‌ലി കൊച്ചുണ്ടാപ്രിയായി എത്തി. ചിത്രത്തിന്റെ അവസാനം, കൊച്ചുണ്ടാപ്രിയെ മാധവനൊപ്പം വിട്ടുനല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവരായിരിക്കും നമ്മളില്‍ പലരും.
ഇപ്പോഴിതാ, ആ ആഗ്രഹം സഭലമാക്കുന്ന ഒരു എഐ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചുണ്ടാപ്രി മാധവനെയും കുടുംബത്തെയും തേടി കുട്ടനാട്ടിലേക്ക് എത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്.
നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഉണ്ടാക്കിയ ട്രോമ ഇപ്പോഴാണ് മാറിക്കിട്ടിയതെന്നും ഇങ്ങനെ ഒരു ക്ലൈമാക്‌സ് ആണ് ആഗ്രഹിച്ചിരുന്നതെന്നുമൊക്കെ കമന്റുകള്‍ വീഡിയോക്ക് താഴെ നിറയുന്നുണ്ട്.