-->
എം എ ഷഹനാസ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഷഹനാസിനെതിരെ രാഹുൽ ഡിജിപിക്ക് പരാതി നൽകിയെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ.
ഇന്ന് വക്കീൽ നോട്ടീസ് നൽകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കോടതി മുഖേന മാനനഷ്ടത്തിന് നിയമനടപടികൾ ഉണ്ടാകും. കർഷക സമരവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. സാരി ഉടുത്ത ഫോട്ടോയുമായി ബന്ധപ്പെട്ട് പറഞ്ഞതും അടിസ്ഥാനരഹിതമാണെന്ന് അഭിഭാഷകൻ പറഞ്ഞു.