-->
തിരുവനന്തപുരം: ശബരിമലയും ഉണ്ണകൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ടും പ്രതിപക്ഷം ഉയര്‍ത്തിയ ബഹളത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് എന്തിനെന്ന് പറയാന്‍ ആവശ്യപ്പെട്ട് ഭരണപക്ഷത്തിന്റെ പ്രതികരണം. സോണിയ ഗാന്ധി- ഉണ്ണികൃഷ്ണന്‍ പോറ്റി കൂടിക്കാഴ്ചയുടെ പ്ലക്കാര്‍ഡുമായാണ് ഭരണപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള പ്ലക്കാര്‍ഡുമേന്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് എന്തിനെന്ന് പറയാന്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് മന്ത്രിമാര്‍ രംഗത്തെത്തിയത്. കെ എന്‍ ബാലഗോപാല്‍, പി രാജീവ്, എം ബി രാജേഷ്, വീ ശിവന്‍കുട്ടി എന്നിവര്‍ പ്രതിരോധവുമായി രംഗത്തെത്തിയത്. പ്രധാന സമ്മേളനത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നുവെന്നും ബജറ്റ് ചര്‍ച്ച ചെയ്യാന്‍ പോലും പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും മന്ത്രിമാര്‍ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് ആരെയും ചര്‍ച്ചയ്ക്ക് സമ്മതിക്കുന്നില്ല. സോണിയ ഗാന്ധിയെ തെരുവിലിട്ട് ചെണ്ട കൊട്ടാന്‍ അവസരം ഒരുക്കുന്നത് പ്രതിപക്ഷ നേതാവാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
സോണിയയുടെ അടുത്ത് പോറ്റിയെത്തിച്ചവര്‍ ആരാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാല്‍ സോണിയ ഗാന്ധിയുടെ തിളക്കം പത്തര മാറ്റ് വര്‍ദ്ധിക്കും. ബജറ്റ് ചര്‍ച്ചയോടെ സഹകരിക്കാത്തത് ഇതാദ്യമാണ്. സോണിയ ഗാന്ധിയെ അപമാനിക്കാന്‍ പ്രതിപക്ഷം മനപ്പൂര്‍വ്വം വിഷയങ്ങള്‍ ഉന്നയിക്കുകയാണെന്ന് ഭരണപക്ഷം വിമര്‍ശിച്ചു
കനഗോലു പ്ലാന്‍ ചെയ്ത സമരമാണ് സഭയില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ വച്ചാണ് പ്ലാനിങ്ങെന്നും മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. സ്പീക്കറെ ആക്രമിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു സമരം നടത്തിയത്. ആവശ്യമില്ലാത്ത വിരട്ടല്‍ ഒന്നും വേണ്ടെന്നും ചില കാര്യങ്ങള്‍ ഇവിടെ പറഞ്ഞാല്‍ പലരും മുണ്ട് തലയിലിട്ട് പോകേണ്ടി വരുംമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
സിപിഐ മന്ത്രിമാരും രംഗത്തെത്തി. കേന്ദ്രസര്‍ക്കാരുമായി യുഡിഎഫ് ഐക്യപ്പെടുന്നുവെന്നും കനഗോലു പറഞ്ഞതനുസരിച്ചാണ് ഐക്യപ്പെടലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് നേരെ ആമയെ പറഞ്ഞയച്ചവരാണ് കേന്ദ്രസര്‍ക്കാര്‍. അവരോട് ഐക്യപ്പെടാന്‍ ആണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് അദേഹം നിയമസഭയില്‍ ആരോപിച്ചു.