Sunday, March 15, 2026 Last Updated 31 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 06.51 PM

വികസന മുന്നേറ്റ ജാഥ: മുഖ്യമന്ത്രിയുടെ പ്രസംഗം ഒന്നേകാല്‍ മണിക്കൂര്‍, അസ്വസ്ഥരായി അണികള്‍, കാലിയായി കസേരകള്‍, എം.വി. ഗോവിന്ദന്‍ പ്രസംഗം രണ്ട് മിനിറ്റിൽ ഒതുക്കി

പ്രസംഗം ഏറെ നീണ്ടുപോയത് ശ്രദ്ധിക്കാത്ത മുഖ്യമന്ത്രി ഒടുവിൽ അണികൾ എഴുന്നേറ്റ് പോവുകയും വേദിയിലുള്ളവർ ഉറക്കത്തിൽ ആയപ്പോഴുമാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്
uploads/news/2026/02/823714/CPM-Kali--kasera.jpg
മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിക്കുന്നതിന് മുമ്പ് ഒഴിഞ്ഞ കസേരകൾ

കുമ്പള (കാസർഗോഡ്): ഉദ്ഘാടകനായ മുഖ്യമന്ത്രി പ്രസംഗം ഏറെ നീണ്ടപ്പോൾ അസ്വസ്ഥരായി സദസും അണികളും . എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ കാസർഗോഡ് കുമ്പളയിൽ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയുടെ പ്രസംഗം ഏറെ നീണ്ടതോടെ അസ്വസ്ഥരായി വേദിയിൽ ഉള്ളവരും അണികളും.

ഉദ്ഘാടകനായ മുഖ്യമന്ത്രി 4. 28നാണ് പ്രസംഗം ആരംഭിച്ചത്.എന്നാൽ അവസാനിപ്പിച്ചത് 5.45നാണ്. കേന്ദ്ര അവഗണനക്കെതിരെയും, യു.ഡി.എഫും ബി .ജെ'പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ചും സംസ്ഥാന സർക്കാർ കഴിഞ്ഞ 10 വർഷക്കാലം കേരളത്തിൽ നടപ്പിലാക്കിയ വികസന കാര്യത്തിലെ കാര്യങ്ങളുമാണ് മുഖ്യമന്ത്രി അക്കമിട്ട് നിരത്തിയത്.

എന്നാൽ തന്റെ പ്രസംഗം ഏറെ നീണ്ടുപോയത് ശ്രദ്ധിക്കാത്ത മുഖ്യമന്ത്രി ഒടുവിൽ അണികൾ എഴുന്നേറ്റ് പോവുകയും വേദിയിലുള്ളവർ ഉറക്കത്തിൽ ആയപ്പോഴുമാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. മംഗലാപുരം എയർപോർട്ടിൽ ഇറങ്ങി ദേശീയപാത വഴി കുമ്പളയിൽ എത്തിയ മുഖ്യമന്ത്രി ദേശീയപാത വികസന സംബന്ധിച്ച് കേരളത്തിൻറെ നേട്ടങ്ങളെ കുറിച്ച് ഒരുപാട് നേരം സംസാരിച്ചു.

കൂടാതെ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ വിവിധ മേഖലകളിൽ അവഗണിക്കുന്ന കാര്യങ്ങളെ കുറിച്ചും അക്കമിട്ട് നിരത്തിയ മുഖ്യമന്ത്രി അതിവേഗ റെയിൽപാത പല സംസ്ഥാനങ്ങൾക്കും നൽകിയപ്പോൾ കേരളത്തിന് അനുവദിക്കാത്ത കാര്യങ്ങളെക്കുറിച്ചുമാണ് പ്രധാനമായും പറഞ്ഞത്.
പ്രസംഗം ഏറെ നീണ്ടപ്പോൾ ഏറെ അസ്വസ്ഥത പ്രകടിപ്പിച്ച ജാഥാ ക്യാപ്റ്റൻ എം .വി ഗോവിന്ദൻ മാഷും ജാഥാ ക്യാപ്റ്റൻ എന്ന രീതിയിൽ തൻറെ പ്രസംഗം രണ്ടു മിനിറ്റിൽ ചുരുക്കി.

കേരളത്തിന് സമസ്ത മേഖലയിലും കേന്ദ്രസർക്കാരിൻറെ അവഗണനയാണെന്ന് കാര്യമാണ് മുഖ്യമന്ത്രി അക്കമിട്ട് നിരത്തിയത്.
ഇന്നലെ കേന്ദ്ര ധന മന്ത്രി നിർമ്മലാ സീത രാമൻ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിലും കേരളത്തിന് വലിയ നിരാശയാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.കടലാമയെ സംരക്ഷിക്കാനുള്ള കാര്യത്തിൽ മാത്രമാണ് കേരളത്തിൻറെ പേര് ആകെ കേട്ടത് .ക്ഷേമ പെൻഷൻ കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാട് മാതൃകാപരമാണെന്ന് ചൂണ്ടി കാണിക്കുന്നതിന് മുഖ്യമന്ത്രി ഏറെ ശ്രമിച്ചു എങ്കിലും അപ്പോഴേക്കും അണികളെല്ലാം അതിപ്രസംഗത്തിൽ അതൃപ്ർത്തി പ്രകടിപ്പിച്ചു സ്ഥലം വിട്ടിരുന്നു.

സദസ്സിൽ ഉണ്ടായിരുന്ന എം ജയരാജൻ ഉൾപ്പെടെയുള്ള കക്ഷി നേതാക്കൾ ഉൾപ്പെടെ നിദ്രയിലായിരുന്നു.പിന്നീട് പ്രസംഗിച്ച ജാഥാ ക്യാപ്റ്റൻ
ഗോവിന്ദൻ മാഷ് ഉൾപ്പെടെ ഉള്ള നേതാക്കൾ പ്രസംഗം രണ്ട് മിനിറ്റിൽ ഒതുക്കി കാര്യങ്ങളെല്ലാം കേരള മുഖ്യമന്ത്രി പറഞ്ഞത് കൊണ്ട് താൻ തുടരുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞ് പ്രസംഗം ഉപസംഹരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ശബ്ദം ഇടറിയപ്പോൾ മൂന്നുതവണയാണ് പേഴ്സണൽ സ്റ്റാഫിൽ ഉള്ളവർ ചൂടുവെള്ളവുമായി അദ്ദേഹത്തെ സമീപിച്ചത്.

മുഖ്യമന്ത്രി പ്രസംഗം നിർത്തുമ്പോഴും വേദിയുടെ പിറകുവശത്ത് കസേരയിൽ ഉള്ളവർ മുഴുവനും എഴുന്നേറ്റ് പോയ സാഹചര്യമാണ് ഉണ്ടായത്.
ഒരുകാലത്തും ഒരു ജാഥയുടെ തുടക്കത്തിൽ ഇതുപോലുള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലാണ് പലരും നടത്തുന്നത്.
വലിയ ജനപിന്തുണയോടുള്ള ജാഥയാണ് പലപ്പോഴും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് വിവിധ രാഷ്ട്രീയ മുന്നണികൾ നടത്തിയിരുന്നത്.എന്നാൽ അതിൽ നിന്നെല്ലാം വിരുദ്ധമായി കേരളം ഭരിക്കുന്ന ഒരു പാർട്ടിക്ക് തന്നെ ക്ഷീണം ഉണ്ടാക്കുന്ന രീതിയിലുള്ള ജാഥയുടെ തുടക്കമാണ് ഇന്നലെ കുമ്പളയിൽ ഉണ്ടായത്. അണികളുടെ ആവേശത്തിൽ ഉണ്ടായ കുറവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

Ads by Google
Tuesday 03 Feb 2026 06.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW